റബ്ബർ വില : തിരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റിൽ പ്രഖ്യാപിക്കണം : അഡ്വ. ഷോൺ ജോർജ്

കോട്ടയം : റബ്ബർ വിലസ്ഥിരത പദ്ധതിയിൽ റബ്ബറിന്റെ അടിസ്ഥാന വില 250 രൂപയായി ഉയർത്തുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. കേരള യുവജനപക്ഷം (സെക്യുലർ) കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഭരണത്തിലെത്തി ഒരു വർഷക്കാലമായിട്ടും റബ്ബർ കർഷകർക്കായി മുന്നണിക്കുള്ളിൽ സമ്മർദം ചെലുത്താൻ കഴിയാത്ത കേരള കോൺഗ്രസ് മാണി വിഭാഗം തികഞ്ഞ പരാജയമാണെന്നും ഷോൺ ജോർജ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം റബർ ഉല്പാദനവും വിലയും കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ വിലസ്ഥിരത ഫണ്ട് വർധിപ്പിച്ചു നൽകിയേ മതിയാകൂ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന വിലസ്ഥിരതാ പദ്ധതി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. പദ്ധതിയുടെ ആരംഭത്തിൽ താങ്ങുവില 150 രൂപ ആയിരുന്നെങ്കിൽ ഇന്നത് കേവലം 170 രൂപയായി മാത്രമാണ് വർധിച്ചിരിക്കുന്നത്. 2021 ഏപ്രിൽ മുതൽ ലഭിക്കേണ്ട സബ്സിഡി തുക അടിയന്തരമായി വിതരണം ചെയ്യണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ.എൻ ബാലഗോപാലിന് നിവേദനം നൽകിയതായും ഷോൺ പറഞ്ഞു.

യുവജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ് കൃഷ്ണരാജ് പായിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ. ബൈജു ജേക്കബ്, അനിൽകുമാർ മഞ്ഞപ്ലാക്കൽ,റെനീഷ് ചൂണ്ടച്ചേരി,പ്രവീൺ രാമചന്ദ്രൻ, മാത്യു ജോർജ്, സച്ചിൻ ജെയിംസ്,പ്രവീൺ ഉള്ളാട്ട്,ലിബിൻ തുരുത്തിയിൽ, അരുൺ പുതുപ്പള്ളി,ജോബി പാലക്കുടി,ജിജോ പതിയിൽ, ബോണി ഉമ്പുകാടൻ,ഐസക്ക് ജോസഫ്,ജോജിയോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.