പാലാ : അസംഘിടിത തൊഴിൽ മേഖലയായ റബർ ടാപ്പിഗ് തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ രാഷ്ട്രീയത്തിന് അതീതമായി ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലഷ്യവുമായി പ്രവർത്തിക്കുന്ന കേരളാ റബർ ടാപ്പേഴ്സ് യൂണിയന്റെ കോട്ടയം ജില്ലാക്കമ്മറ്റി രൂപീകരിച്ചു പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ചേർന്ന തൊഴിലാളി സംഗമം യൂണിയൻ സംസ്ഥാന പ്രസിഡന്റ് റ്റി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭാരവാഹികൾ ആയി രാജേഷ് കുര്യനാട് ( പ്രസിഡന്റ്) ബോബി തോമസ് (ജനറൽ സെക്രട്ടറി) മാത്യൂ ഐസക്ക് . കെറ്റി തങ്കച്ചൻ (വൈ പ്രസിഡന്റുമാർ) റോയി മാത്യു .. സാബു വർഗീസ് (സെക്രട്ടറിമാർ ) മൈക്കിൾ ജോർജ് (ട്രഷറർ) മജീഷ് (സെക്രട്ടറിയേറ്റ് മെമ്പർ ) ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായി .സജീവ് കുമാർ . ദേവസ്യ ഔസേപ്പ് . മണി എം പി . അഗസ്റ്റ്യൻ എഡി എന്നിവരെയും തിരഞ്ഞെടുത്തു.