അടൂർ : ചെങ്ങന്നൂരിനും പന്തളത്തിനും ഇടയിൽ കാരയ്ക്കാട് എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികരായ 4 പേര്‍ക്കും ബൈക്ക് യാത്രികരായ 2 പേർക്കും ഗുരുതര പരിക്ക്. കാരയ്ക്കാട് വടക്കേ ചേരിപ്പടി കള്ള് ഷാപ്പിന് മുന്നിൽ പുലർച്ചെ ആറ് മണിക്കായിരുന്നു അപകടം.
പന്തളം ഭാഗത്ത് നിന്ന് വന്ന സിമന്റ് ലോറിയിലേക്ക് എതിരെ വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയെത്തുടർന്ന് നിയന്ത്രണം തെറ്റിയ കാർ ബൈക്കുകളിൽ ഇടിച്ച് 2 ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. സമീപവാസികളും പരുമല പദയാത്രികരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ചെങ്ങന്നൂരിൽ നിന്നെത്തിയ പോലീസും ഫയർഫോഴ്സ് കാർ വെട്ടിപ്പൊളിച്ച് യാത്രികരെ പുറത്തെടുക്കുകയായിരുന്നു.