വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തിന് ആശ്വാസമായി സൂര്യ : ആരാധകർ ഷോക്കേറ്റ് മരിച്ചത് ഫ്ളക്സ് വെക്കുന്നതിനിടെ : കുടുംബത്തെ നേരിൽ കണ്ടത് വീഡിയോ കോൾ വഴി

ചെന്നൈ : തമിഴ് സൂപ്പര്‍താരം സൂര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ രണ്ട് ആരാധകര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. കോളജ് വിദ്യാര്‍ത്ഥികളായ രണ്ടുപേരാണ് ഫ്ളക്സ് വെക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. ഇപ്പോള്‍ മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോള്‍ വഴി ബന്ധപ്പെട്ടിരിക്കുകയാണ് താരം.

Advertisements

സൂര്യയെ ഫോണ്‍ സ്ക്രീനില്‍ കണ്ട് യുവാക്കളുടെ അമ്മമാര്‍ പൊട്ടിക്കരയുന്നത് കാണാം. നിറകണ്ണുകളോടെയാണ് താരം സംസാരിക്കുന്നത്. താൻ ഇപ്പോഴും ഞെട്ടലിലാണ് എന്നാണ് താരം പറയുന്നത്. അവരുടെ സങ്കടം തന്റേതു കൂടിയാണെന്നും കുടുംബത്തിലെ ഒരംഗമായി തന്നെയും കാണണമെന്ന് അമ്മമാരോട് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും താരം പറയുന്നുണ്ട്. നേരിട്ടുവന്ന് കുടുംബങ്ങളെ കാണുമെന്നും താരം ഉറപ്പു നല്‍കി. യുവാവിന്റെ സഹോദരിയോട് തന്നെ ഒരു സഹോദരനായി തന്നെ കാണാമെന്നും എന്ത് ആവശ്യത്തിനും കൂടെ ഉണ്ടാകുമെന്നും സൂര്യ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

സൂര്യയുടെ പിറന്നാളിന്റെ തലേ ദിവസമാണ് ആന്ധ്രപ്രദേശിലെ പല്‍നാട് ജില്ലയില്‍ അപകടമുണ്ടായത്. ഫ്ളക്സിലെ നീണ്ടു നിന്ന ഇരുമ്ബു കമ്ബി വൈദുത കമ്ബിയില്‍ തട്ടിയായിരുന്നു അപകടം. എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. ഇരുവരും നഗരത്തിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്.

Hot Topics

Related Articles