മുംബൈ: ഇന്ത്യ-ന്യൂസീലൻഡ് മൂന്നാം ടെസ്റ്റ് മുംബൈയിൽ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ് പരമ്ബര നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് മൂന്നാം മത്സരം വളരെ നിർണ്ണായകമാണ്. ആശ്വാസ ജയം നേടിയാണ് ഇന്ത്യ മുംബൈയിൽ ഇറങ്ങിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ഫീൽഡ് ചെയ്യുകയാണ്.
എന്നാൽ ഉച്ച ഭക്ഷണത്തിന് മുമ്ബ് ഒരു നിർണ്ണായക വിക്കറ്റുകൂടി നേടാനുള്ള സുവർണ്ണാവസരം ഇന്ത്യ പാഴാക്കി. ഡാരിൽ മിച്ചലിനെ റണ്ണൗട്ടാക്കാൻ ലഭിച്ച അവസരമാണ് വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ മണ്ടത്തരം കൊണ്ട് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തിന്റെ പിഴവിൽ നായകൻ രോഹിത് ശർമയും സഹതാരങ്ങളും കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതും കളത്തിൽ കാണാനായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഷിങ്ടൺ സുന്ദറിന്റെ ഓവറിലാണ് സംഭവം. ഡാരിൽ മിച്ചൽ രണ്ടാം റൺസിനായി ശ്രമിച്ചപ്പോൾ മികച്ച ത്രോയോടെ മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈയിലേക്ക് പന്തെത്തിച്ചു. അൽപ്പം ഉയർന്നുവന്ന പന്ത് പിടിച്ചെടുത്ത് ധോണി സ്റ്റൈലിൽ റിഷഭ് സ്റ്റംപിലേക്കിട്ടു. എന്നാൽ പന്ത് സ്റ്റംപിൽ കൊണ്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഈ സമയത്തിനുള്ളിൽ അനായാസം മിച്ചൽ ക്രീസിൽ കയറുകയും ചെയ്തു. അനാവശ്യമായ ശ്രമം നടത്തിയതാണ് ഈ വിക്കറ്റവസരം നഷ്ടപ്പെടുത്തിയത്.
റിഷഭിന്റെ കൈയിൽ പന്ത് ലഭിക്കുമ്ബോൾ വിൽ യങ് നോൺസ്ട്രൈക്കിൽ ക്രീസിന്റെ പകുതിപോലും എത്തിയിരുന്നില്ല. റിഷഭ് പന്ത് നൽകുമെന്ന് പ്രതീക്ഷിച്ച് വാഷിങ്ടൺ സുന്ദറും കാത്തുനിന്നെങ്കിലും റിഷഭ് ഇത് കണ്ടുപോലുമില്ല. കളത്തിൽ കുട്ടിക്കളി കാട്ടുന്ന ശീലം റിഷഭിനുണ്ടെന്നത് മുമ്ബും കണ്ടിട്ടുള്ളതാണ്. എന്നാൽ ഇന്ത്യ മാനം രക്ഷിക്കാൻ ആശ്വാസം ജയം തേടി ഇറങ്ങിയ മത്സരത്തിൽ റിഷഭിന്റെ മണ്ടത്തരംകൊണ്ട് നിർണ്ണായക വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭിന്റെ മണ്ടത്തരംകൊണ്ട് വിക്കറ്റവസരം നഷ്ടമായതിൽ നായകൻ രോഹിത് ശർമക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇത് അദ്ദേഹം പ്രകടമാക്കുകയും ചെയ്തു. രോഹിത്തിന്റെ ചോദ്യത്തിന് മുന്നിൽ വെറുതെ ചിരിച്ച് നിൽക്കുക മാത്രമാണ് റിഷഭ് പന്ത് ചെയ്തത്. വിരാട് കോലിയും വാഷിങ്ടൺ സുന്ദറുമെല്ലാം തലയിൽ കൈവെച്ചാണ് പ്രതികരിച്ചത്. ആ സമയത്ത് മിച്ചലിന്റെ വിക്കറ്റ് നേടാൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യക്കത് വലിയ ഗുണം ചെയ്യുമായിരുന്നു.
മിച്ചലും യങ്ങും ചേർന്ന് കൂട്ടുകെട്ട് സൃഷ്ടിക്കവെ ഇതിനെ പൊളിക്കാൻ ലഭിച്ച സുവർണ്ണാവസരമാണ് റിഷഭ് കാരണം നഷ്ടപ്പെട്ടത്. റിഷഭ് അൽപ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ വിക്കറ്റ് നേടിയെടുക്കാൻ ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാൽ റിഷഭ് ധോണിയെ അനുകരിക്കാൻ ശ്രമിച്ചതാണ് തിരിച്ചടിയായത്. റിഷഭ് പന്തിന്റെ പിഴവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. ഇനിയെങ്കിലും അനുകരണം നിർത്തണമെന്നാണ് ആരാധകർ റിഷഭിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
റണ്ണൗട്ടവസരം വരുമ്ബോൾ മിക്ക വിക്കറ്റ് കീപ്പർമാരും ഒരു കൈയിലെ ഗ്ലൗസ് ഊരി ത്രോ ചെയ്യാനുള്ള തയ്യാറെടുപ്പിലാവും നിൽക്കുക. എന്നാൽ റിഷഭ് പന്ത് ഇങ്ങനെയൊന്നും ചെയ്തില്ല. ഗ്ലൗസ് ഊരാതെയാണ് റിഷഭ് ത്രോ ചെയ്തത്. ഇതാണ് സ്റ്റംപിൽ പന്ത് കൊള്ളാത്തതിന്റെ കാരണമെന്നാണ് കമന്റേറ്റർമാർ അഭിപ്രായപ്പെട്ടത്. റിഷഭ് ലളിതമായി ധോണിയെപ്പോലെ റണ്ണൗട്ടാക്കാൻ ശ്രമിച്ചതാണ് സത്യത്തിൽ പിഴവിന് കാരണം. എന്തായാലും വലിയ വിമർശനം റിഷഭിനെതിരേ ഇപ്പോൾ ഉയരുകയാണ്. റിഷഭിന്റെ മണ്ടത്തരം കാരണം ഇന്ത്യക്ക് നിർണ്ണായക വിക്കറ്റ് അവസരമാണ് നഷ്ടമായത്. അതുകൊണ്ടുതന്നെ ട്രോളുകളും വിമർശനങ്ങളും സജീവമായി ഉയരുകയാണ്.