റഷ്യ ഉക്രെയിനിൽ നടത്തുന്ന യുദ്ധത്തിനെതിരെ പ്രതിഷേധവുമായി വനിതകൾ; മഹിളാ കോൺഗ്രസ് നടത്തിയ ധർണ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടയം: യുദ്ധഭൂമിയിൽ ഭീതിയോടെ കഴിയുന്ന എല്ലാ ഭാരതീയരേയും നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. യുദ്ധം വേണ്ട സമാധാനം പുലരട്ടെ എന്ന സന്ദേശവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ ബഹുജന സിഗ്നേച്ചർ ക്യാമ്പയിന്റെ ഭാഗമായി ഏറ്റുമാനൂരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അന്നമ്മമാണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എസ്.ഹരിദാസ് യുദ്ധവിരുദ്ധ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് ഡോ. ശോഭ സലിമോൻ,നീണ്ടുർ മുരളി, ജോയ് പൂവണികുന്നേൽ, ബിജു വലിയമല,ബീന ബിനു, ലാവണ്യഷിജു, ദീപ ജോസ് , ലൗലി ജോർജ്, സവിത , പ്രിയ ബിജോയ് എന്നിവർ പ്രസംഗിച്ചു. യുദ്ധഭൂമിയിൽ കൊല്ലപ്പെട്ട നവീന് മഹിളാ കോൺഗ്രസ് പ്രണാമം അർപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.