മനസിനെയും ശരീരത്തെയും അയ്യപ്പനിൽ സമർപ്പിച്ചുകൊണ്ടുള്ള മണ്ഡലകാലവ്രതത്തിന് തുടക്കമാവുകയാണ്. വൃശ്ചികം ഒന്ന് മുതൽ 41 ദിവസമാണ് മണ്ഡലകാലവ്രതമായി ആചരിക്കുന്നത്. നവംബർ 16നാണ് ഈ വർഷത്തെ വ്രതത്തിന് തുടക്കം, ഡിസംബർ 26ന് വ്രതം അവസാനിക്കും. എന്താണ് മണ്ഡലകാലവ്രതം, എങ്ങനെയാണ് അത് അനുഷ്ഠിക്കേണ്ടത് എന്നതിനെ കുറിച്ച് പലർക്കും ധാരണയില്ല. ഏത് വ്രതം അനുഷ്ഠിക്കുമ്ബോളും അത് എന്തിനാണ് എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്ന കൃത്യമായ ബോധ്യം ഓരോരുത്തർക്കും ഉണ്ടാകണം.
ശബരിമല മണ്ഡലകാലം
അയ്യപ്പനിലേക്കുള്ള യാത്രയാണ് ഓരോ വൃശ്ചിക മാസങ്ങളും. പതിനെട്ടാം പടി കയറി ചെന്ന് അയ്യനെ തൊഴുന്നതിൽപരം പുണ്യമെന്തെന്ന് വിശ്വാസികൾ പറയുന്ന മാസം. പത്തനംതിട്ടയിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അതും സമുദ്ര നിരപ്പിൽ നിന്നും 4133 അടി ഉയരെ. അയ്യന്റെ സന്നിധാനം സ്ഥിതി ചെയ്യുന്നത് പീഠഭൂമിയിൽ നിന്നും 40 അടി ഉയരത്തിലാണ്. 1950ൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ശിലാപ്രതിമയ്ക്ക് പകരം പഞ്ചലോഹം വിഗ്രഹം പ്രതിഷ്ഠിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ മലയാളമാസം ഒന്നാം തീയതിയാണ് ക്ഷേത്രത്തിലെ നടതുറക്കുന്നത്. എന്നാൽ മണ്ഡലകാലത്ത്
41 ദിവസവും ഇവിടെ പൂജ നടക്കും. വൃശ്ചികം ഒന്ന് മുതൽ ധനു 11 വരെയാണ് നടതുറക്കുന്നത്. പിന്നീട് നാല് ദിവസത്തേക്ക് നട അടയ്ക്കും. ശേഷം മകരവിളക്കിനാണ് വീണ്ടും നടതുറക്കുന്നത്. മകരവിളക്കിന് ദൃശ്യമാകുന്ന മകരജ്യോതി കാണാൻ വൻ ഭക്തജനപ്രവാഹമാണ് ശബരിമലയിലുണ്ടാവുക. മകരവിളക്കിൽ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രമാണ് മകരജ്യോതി എന്നാണ് വിശ്വാസം. പൊന്നമ്ബലമേട്ടിലാണ് മകരജ്യോതി ദൃശ്യമാവുക. ശബരിമല ക്ഷേത്ര സന്നിധിയിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് പൊന്നമ്ബലമേട്. മകരവിളക്ക് സീസൺ ആരംഭിക്കുന്നത് ഡിസംബർ 30നാണ്, ജനുവരി 20ന് അവസാനിക്കുകയും ചെയ്യും.
41 ദിവസ വ്രതം എങ്ങനെ അനുഷ്ഠിക്കാം
41 ദിവസ പൂർത്തിയാക്കിയ ഭക്തർക്ക് മാത്രമേ അയ്യനെ കാണാൻ ക്ഷേത്രസന്നിധിയിലേക്ക് പോകാൻ സാധിക്കൂ. വ്രതം അനുഷ്ഠിക്കുന്ന സമയത്ത് ആ വ്യക്തിയെ സ്വാമി എന്നാണ് എല്ലാവരും വിളിക്കുക. കറുപ്പ് ധരിച്ചാണ് അയ്യപ്പനെ കാണാൻ ഭക്തർ ശബരിമലയിലേക്ക് എത്തേണ്ടത്. നീല ധരിക്കുന്നവരെയും കാണാൻ സാധിക്കും. ഇരുമുടിക്കെട്ടും തലയിലേന്തി പതിനെട്ട് പടികളും കയറി ഓരോ സ്വാമിമാരും അയ്യപ്പനെ വണങ്ങുന്നതാണ് രീതി.
ശബരിമല വ്രതം അനുഷ്ഠിക്കുന്ന ഓരോ സ്വാമിയും വളരെ ലളിതമായ ജീവിതമാണ് അക്കാലയളവിൽ നയിക്കേണ്ടത്. മുദ്രമാല ധരിച്ചാണ് ഓരോരുത്തരും വ്രതം ആരംഭിക്കുന്നത്. രാവിലെ നേരത്തെ എഴുന്നേൽക്കുകയും തണുത്ത വെള്ളത്തിൽ കുളിക്കുകയും ക്ഷേത്ര ദർശനം നടത്തേണ്ടതും വളരെ അനിവാര്യം. കൂടാതെ സ്വാമിയായിരിക്കുന്ന കാലത്ത് അയാൾ നഖമോ മുടിയോ വെട്ടാൻ പാടില്ല. ശരണമന്ത്രങ്ങൾ ഉരുവിടുകയും ലളിതമായ വസ്ത്രം ധരിക്കുകയും വേണം. 41 ദിവസവത്രം എടുക്കുന്നതോടെ ഒരു വ്യക്തി മനുഷ്യനിൽ നിന്ന് ദൈവമായി മാറുന്നുവെന്നാണ് വിശ്വാസം.
എന്താണ് ഇരുമുടിക്കെട്ട്
ഇരുമുടിക്കെട്ടിൽ മുൻമുടിയും പിൻമുടിയുമാണുള്ളത്. മുൻമുടിയിലുള്ളത് അയ്യപ്പന് സമർപ്പിക്കാനുള്ളതും പിൻമുടിയിലുള്ളത് ഭക്തന്റെ ആവശ്യങ്ങൾക്കുള്ളതുമാണ്. ഈ രണ്ട് മുടികളും ഉദ്ദേശിക്കുന്നത് ആത്മീയവും ഭൗതികവുമായ ജീവിതത്തെയാണ്. ഓരോരുത്തരുടെയും ജീവിതത്തിൽ ആത്മീയതുടെയും ഭൗതികതയുടെയും സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് ഇത് സൂചിപ്പിക്കുന്നു. മുൻമുടി വലുതായിരിക്കണം. നെയ് തേങ്ങ, അരി, ശർക്കർ, ഭക്തന്റെ ആവശ്യത്തിനുള്ള വസ്ത്രങ്ങൾ എന്നിവയാണ് ഇരുമുടിക്കെട്ടിൽ ഉണ്ടാവുക.
മണ്ഡലകാലവ്രതത്തിന്റെ പ്രാധാന്യം
41 ദിവസ വ്രതമെടുക്കുമ്ബോൾ ഭക്തന് ശനിയുടെ ദോഷത്തിൽ നിന്ന് രക്ഷ ലഭിക്കുന്നു എന്നാണ് വിശ്വാസം. ശനി ദോഷം ഏഴ് വർഷത്തോളം നീണ്ടുനിൽക്കുന്നതാണ്. മണ്ഡലകാലവ്രതം അനുഷ്ഠിക്കുമ്ബോൾ ഒരു വ്യക്തി പലതരത്തിലുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. മണ്ഡലകാലവ്രതമെടുക്കുന്നതിലൂടെ അടുത്ത ഏഴ് വർഷം ശനിയുടെ ദോഷമുണ്ടെങ്കിലും ഇതിനെയെല്ലാം നിഷ്പ്രയാസം അയാൾക്ക് തോൽപ്പിനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
സൂര്യൻ ദക്ഷിണായനത്തിൽ അല്ലെങ്കിൽ ആകാശഗോളത്തിന്റെ തെക്ക് നിൽക്കുന്ന കാലഘട്ടമാണിത്. ഇതിനർത്ഥം സൂര്യന്റെ സ്വാധീനം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയം എന്നാണ്. ശനി സൂര്യന്റെ വിപരീതമായതിനാൽ, ശനിയുടെ സ്വാധീനം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. മേടം രാശി, കർക്കിടകം, തുലാം രാശി എന്നിവയിൽ ജനിച്ചവർക്ക് ഇത് കണ്ടക ശനിയുടെ സമയമാണ്. മേടം രാശിക്കാർക്ക് തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. കർക്കിടകം രാശിക്കാർക്ക് അനാവശ്യവും അസുഖകരവുമായ യാത്രകളുടെ രൂപത്തിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. തുലാം രാശിക്കാർക്ക് സന്ധിവേദനയുടെ രൂപത്തിലോ മാതാവിൽ നിന്നോ പ്രശ്നങ്ങൾ വരും.
മിഥുനം രാശിയിലുള്ളവർക്ക് അഷ്ടമ ശനിയാണ് വന്നിരിക്കുന്നത്. അവർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ധനു, മകരം, കുംഭം എന്നീ രാശികളിൽ ഉള്ളവർക്ക് ഇത് നല്ല സമയമല്ല, അമിത ചെലവുകൾ, പരാജയം തുടങ്ങിയവ നേരിടേണ്ടതായി വരും. അതിനാൽ തന്നെ ഈ രാശിയിലുള്ളവർ 41 ദിവസത്തെ വൃതമെടുക്കുന്നത് നല്ലതാണ്. മറ്റ് രാശികളിൽ ഉള്ളവരും വ്രതമെടുക്കുന്നത് ശനി ദോഷം ലഘൂകരിക്കാൻ സഹായിക്കും. ഈ കാലയളവിൽ ധരിക്കുന്ന വസ്ത്രങ്ങൾ ഒന്നുകിൽ കറുപ്പോ കടും നീലയോ ആയിരിക്കണം, അത് ശനിക്ക് യോജിച്ച നിറമാണ്.