കോട്ടയം: ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സർക്കാരും ദേവസ്വംബോർഡും വരുത്തുന്നതെന്ന് ഹിന്ദു സംഘടനാ നേതാക്കൾ പ്രതസമ്മേളനത്തിൽ ആരോപിച്ചു. തീർത്ഥാടനത്തിന് മുൻപായി നടന്ന അവലോകന യോഗങ്ങൾക്കുശേഷം പൊതു സമൂഹത്തോടും ഹിന്ദുസംഘടനാ നേതാക്കൾക്ക് നേരിട്ടും കൊടുത്ത ഉറപ്പുകളെല്ലാം ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും കാറ്റിൽ പറത്തിയിരിക്കുക യാണ്. സർക്കാരിന്റെ കെടുകാര്യസ്ഥതയിലും ദേവസ്വം ബോർഡിന്റെ നിഷ്ക്രിയ ത്വത്തിലും പ്രതിഷേധിച്ച് ശബരിമലതീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളും ജീവൽസുരക്ഷയും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഡിസംബർ 6 ചൊവ്വാഴ്ച പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിലേക്ക് അയ്യപ്പഭക്തരും ഹിന്ദുസംഘടനാ നേതാക്കളും മാർച്ചും ധർണ്ണയും നടത്തുമെന്ന് ഹിന്ദുനേതാക്കൾ പറഞ്ഞു.
തീർത്ഥാടന ആരംഭത്തിൽ തന്നെ ലക്ഷക്കണക്കിന് അയ്യപ്പന്മാരാണ് ഓരോദിവസവും ദർശനത്തിനെത്തുന്നത്. പമ്പാസ്നാനത്തിനും പ്രാഥമിക സൗകര്യങ്ങൾക്കും ഒരു വ്യവസ്ഥയും ദേവസം ബോർഡ് ഒരുക്കിയിട്ടില്ല. കുടിവെള്ളം ലഭ്യമാക്കാനും കരിമല നീലിമല പാതകളിൽ വിശ്രമിക്കുവാനും യാതൊരു സൗകര്യങ്ങളും ഇല്ലാ എന്നത് ഭക്ത ജനങ്ങളെ ദുരിത ത്തിലാക്കുകയാണ്. കേന്ദ്രഫണ്ട് ഉപയോഗിച്ച് കരിമല നീലിമല പാതയിൽ വിരിച്ച കരിങ്കല്ലുപാളികൾ ഇളകി തീർത്ഥാടകർക്ക് ദുർഘടങ്ങൾ തീർക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പമ്പയിലും സന്നിധാനത്തിലും നിലയ്ക്കലും യാതൊരു നിർമ്മാണ പ്രവർത്തി കളും ദേവസ്വംബോർഡും മറ്റു ഡിപ്പാർട്ടുമെന്റുകളും പൂർത്തീകരിച്ചിട്ടില്ല. തീര്ത്ഥാ ടനം ആരംഭിച്ച് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ തീർത്ഥാടകർക്ക് ദുരിതകാലമാണ് ദേവസ്വം ബോർഡ് സമ്മാനിക്കുന്നത്. തീർത്ഥാടന ആരംഭത്തിൽ തന്നെ 7 അയ്യപ്പ ന്മാർ ശരണവഴികളിൽ തലയടിച്ച് വീണും ഹൃദയസ്തംഭനം മൂലവും മരണപ്പെട്ടു.
പതിനെട്ടാം പടിക്ക് തൊട്ടുതാഴെ കോൺക്രീറ്റ് പാളികക്ക് വിള്ളൽ വീണ് തകർന്നിരിക്കുകയാണ്. നാലുകോടിയിലധികം അയ്യപ്പഭക്തർ കോൺക്രീറ്റ് അടിപ്പാ തയ്ക്ക് മുകളിലൂടെയാണ് പതിനെട്ടാം പടി കയറി ശബരിമല ദർശനം നടത്തുന്നത്. കോൺക്രീറ്റ് വള്ളൽ കാണാതെ വെള്ള പെയിന്റടിച്ച് കോൺക്രീറ്റിന് താങ്ങായി ജാക്കി ലിവർ സ്ഥാപിച്ച് താങ്ങിനിർത്തിയും ആണ് വൃശ്ചികം 1 മുതൽ ഭക്തരെ ദർശനത്തിനായി കടത്തിവിടുന്നത്.
ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാ നങ്ങളും ഒരുക്കാതെ നിഷേധാത്മക നിലപാടുകൾ തുടരുകയാണ്. ജനാധിപത്യ സർക്കാർ ഭരണത്തിൻ കീഴിൽ നടന്ന ശബിമല തീർത്ഥാടന ഒരുക്കങ്ങളിൽ ഏറ്റവും ദുർബലവും നിഷ്ക്രിയവും കെടുകാര്യസ്ഥതയുമാണ് ഈ തീർത്ഥനടനകാലത്ത് നടക്കുന്നത്. സർക്കാരിന്റെയും ദേവസ്വം മന്ത്രിയുടെയും കെടുകാര്യസ്ഥതയും ദേവസ്വം ബോർഡിന്റെ നിഷ്ക്രിയത്വവുമാണ്. ശബരിമല തീര് ത്ഥാടനത്തിൽ തെളിഞ്ഞു കാണുന്നത്. ശബരിമല ഒരു ദുരന്തഭൂമിയാകാതിരിക്കാൻ ധർമ്മ ശാസ്താ വിനോട് പ്രാർത്ഥിക്കുകയല്ലാതെ മറ്റു വഴികൾ ഇല്ലാ എന്നതാണ് നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തുന്നത്.
ദേവസ്വം ബോർഡ് ഉണർന്ന് പ്രവർത്തിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ അടി സ്ഥാന സൗകര്യങ്ങളും ഭക്തജന സുരക്ഷയും ഉറപ്പുവരുത്തിയില്ലെങ്കിൽ ശബരിമല ദുരന്തഭൂമിയാകുമെന്ന് നേതാക്കാൾ മുന്നറിയിപ്പ് നൽകി. വാർത്താസമ്മേളനത്തിൽ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് .ബിജു, വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ, ശബരിമല അയ്യ പസേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് നാരായണന് എന്നിവർ പങ്കെടുത്തു.