ശബരിമല ആചാര സംരക്ഷണസമിതി ” പ്രതിഷേധമാർച്ചും,ധർണ്ണയും നടത്തി

കോട്ടയം : ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങളും, അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് “ശബരിമല ആചാര സംരക്ഷണസമിതി ” പ്രതിഷേധമാർച്ചും,ധർണ്ണയും നടത്തി.

Advertisements
ഭക്തർക്ക് കാനനപാത തുറന്നുകൊടുക്കുക, പമ്പാ സ്നാനം അനുവദിക്കുക, ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങൾ അടിയന്തിരമായി പൂർത്തികരിക്കുക, നിലയ്ക്കലിലും പരിസരത്തും തീർത്ഥാടകരുടെ വാഹനം തടഞ്ഞു നിർത്തി പാർക്കിംഗ് ഫീസ് എന്നപേരിൽ നടത്തുന്ന ബുദ്ധിമുട്ടിക്കലിന് അറുതി വരുത്തി, കോടതി വിധിപ്രകാരം പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാത്രം പാർക്കിംഗ് ഫീസ് വാങ്ങുന്ന സമ്പ്രദായം അധികൃതർ നടപ്പിലാക്കണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ശബരിമല സംരക്ഷണസമിതി പ്രതിഷേധം സംഘടിപ്പിച്ചത്.

നേരത്തെ കൊച്ചമ്പലത്തിൽനിന്നും ,എരുമേലി ദേവസ്വം ഓഫീസിലേക്ക് ആരംഭിച്ച പ്രതിഷേധ മാർച്ച് എരുമേലി വലിയമ്പലകവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം മാർഗ്ഗദർശ്ശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി ശ്രീമത് സത്സ്വരൂപനന്ദ സരസ്വതി ഉത്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആചാരങ്ങൾ സംരക്ഷിക്കുന്നില്ല എന്ന് മാത്രമല്ല, നിലവിലെ ആചാരനുഷ്ഠാനങ്ങൾ പാടെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഗൂഢനീക്കങ്ങളാണ് കഴിഞ്ഞ ആറ് വർഷക്കാലമായി കേരളത്തിലെ സർക്കാർ നടപ്പിലാക്കുന്നത്. ഇത് ബോധപൂർവ്വമായി ഒരു ജനതയെ ഇല്ലായ്മ ചെയ്യലാണ്. മറ്റ് മതങ്ങളെ സംരക്ഷിക്കുവാൻ അരയും തലയും മുറുക്കിയിറങ്ങുന്ന സർക്കാർ ശബരിമല തീർത്ഥാടകരെ കൊള്ളയടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ശബരിമല ദർശ്ശന സൗഭാഗ്യത്തിൻ്റെ പ്രധാന ആചാരങ്ങളാണ് കാനനപാതയിലെ യാത്രയും ആ യാത്രയിലെ ആചാരങ്ങളും ഇത് തകർക്കുക വഴി ഭക്തരുടെ ശബരിമല ദർശ്ശനത്തിലെ വികാരങ്ങളെ വ്രണപ്പെടുത്തുകയാണ്.ഈ വ്രണപ്പെടുത്തലിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല പ്രസാദത്തിന് ഉപയോഗിക്കുന്ന ശർക്കര “ഹലാൽ ശർക്കര”യാക്കി മാറ്റിയത്. ഇത്തരം പ്രവൃത്തികളിൽ നിന്നും സർക്കാർ പിന്തിരിഞ്ഞില്ലെങ്കിൽ ഭക്തർ തെരുവിലേക്കിറങ്ങും.

ഇനി കൈയും കെട്ടി നോക്കിയിരിക്കുവാനാവില്ല, ഉത്ഘാടന പ്രസംഗത്തിൽ സ്വാമി ശ്രീമത് സത്സ്വരൂപന്ദ സരസ്വതി പറഞ്ഞു.
പി.വി. അനോജ് കുമാർ അധ്യക്ഷനായി.വി.സി.അജി, വിജയകുമാർ മണിപ്പുഴ, രമേശ് കാവിമറ്റം, പി ഡി രവീന്ദ്രൻ, കൃഷ്ണകുമാർ നീറിക്കാട്, രവീന്ദ്രനാഥ് വാകത്താനം, ബിനു മോൻ ആർപ്പുക്കര, ശരത് ചങ്ങനാശ്ശേരി, കെ.കെ.മണിലാൽ, സജീവ് ആറുമാനൂർ, പി.കെ.രതീഷ് കുമാർ ഏറ്റുമാനൂർ ,പി.ബി,മോഹനൻ, , വിനോദ് തിരുമൂലപുരം, ബിജുകുമാർ, സന്തോഷ്, നിധീഷ്, വിനീത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles