സ്ത്രീകൾ എന്ന് ശബരിമല കയറിയോ അന്ന് മുതൽ കേരളത്തിന്റെ നാശം ആരംഭിച്ചു; സംവിധായകൻ അലി അക്ബറിന്റെ പോസ്റ്റ് വൈറൽ

കൊച്ചി : സ്ത്രീകൾ എന്ന് മുതൽ ശബരിമല കയറിയോ , അന്ന് മുതൽ കേരളത്തിന്റെ നാശം ആരംഭിച്ചതായി സംവിധായകനും ബി.ജെ.പി അനുഭാവിയുമായ അലി അക്ബറിന്റെ പോസ്റ്റ് . ഇതിനുമുമ്പ് വരെയും കേരളത്തെ ഒരു പ്രളയം പോലും തൊട്ടു നോക്കിയിട്ടില്ല. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല അതൊക്കെ മാറിയിരിക്കുന്നു. എന്ന് തൊട്ട് സ്ത്രീകളെ ശബരിമലയിൽ കയറിയോ അന്നുമുതൽ കേരളത്തിന്റെ നാശം ആരംഭിച്ചതായും അദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Advertisements

പ്രളയം കാരണം പമ്പയിലെ എല്ലാം ഒഴുകിപ്പോയി കേരളം മുഴുവൻ വെള്ളപ്പൊക്കത്തിന് ഭീഷണിയിലായി .അന്നുമുതൽ കേരളം മാത്രമല്ല ലോകം മുഴുവൻ മഹാമാരികൾക്ക് കാരണമായി കൊണ്ടിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനം മുതലാണ് ഇതൊക്കെ ഉണ്ടായത് എന്ന് ഞാൻ പറഞ്ഞാൽ എന്നെ എല്ലാവരും പരിഹസിക്കും നിങ്ങൾ ഒന്നാലോചിച്ചുനോക്കൂ അന്നുമുതൽ അല്ലേ നമ്മുടെ നാട് നാശം സംഭവിക്കാൻ തുടങ്ങിയത് എന്ന് അലി ചോദിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ മുഖ്യമന്ത്രിയടക്കം എല്ലാവരും ശ്രമിച്ചു അവരുടെ അഭിമാന പോരാട്ടം പോലെയാണ് അത് കണ്ടത്.കേരളത്തിൽ ദൈവത്തെ വിശ്വസിക്കുന്ന എല്ലാവരും യുവതികളായ സ്ത്രീകൾ ശബരിമലയിൽ പോകുന്നതിന് താല്പര്യമില്ലാത്ത ആളുകളാണ്.

സ്ത്രീകളുടെ വരെ വിശ്വാസത്തെയാണ് സർക്കാർ അന്ന് ചോദ്യം ചെയ്തത്.സ്ത്രീ പ്രവേശന ഹുങ്ക് കാണിച്ച പൊലീസ് മാമന്മാരുടെ സ്ഥിതി എന്താ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പൂർണ്ണരൂപം

ഇങ്ങനെയാണ്,ഇവിടെ പെരുമഴയാണ് കാലം തെറ്റിയ മഴ,എന്ന് തുടങ്ങിയതാണ് ഈ അനർത്ഥങ്ങൾ? ഇന്നുവരെ കേരളം മാത്രമല്ല ലോകവും കെടുതിയിൽ ആണ്.അനുഭവം കൊണ്ട് ഒന്നു ആലോചിച്ചു നോക്കു .

ഒന്നും നേരെ ചൊവ്വ നടക്കുന്നില്ല, എല്ലാ മണ്ഡലകാലത്തും പരമാവധി ദുരിതം, സന്നിധാനത്ത് കടകൾ പോലും ആർക്കും വേണ്ട, നടവരവ് കുറഞ്ഞു, അയ്യപ്പന്മാർക്ക് കാണണ വഴിയില്ല, സന്നിധാനത്ത് മന്ത്രിമാർ പേക്കൂത്ത് നടത്തുന്നു, ഒന്നു മുങ്ങി തൊഴാൻ പമ്പ് കഴിയുന്നില്ല, ഇതൊന്നും വെറുമൊരു ഊഹങ്ങൾ അല്ല സത്യങ്ങൾ മാത്രമാണ് .

സ്ത്രീ പ്രവേശനത്തിൽ ഹുങ്ക് കാണിച്ച് പോലീസ് എമാമാരുടെ സ്ഥിതി എന്തായി, സാക്ഷാൽ പിണു വിന്റെ അവസ്ഥ എന്ത്? സമാധാനം ഉണ്ടോ? ഒന്നിനുപുറകെ ഒന്നായി അയാളെ വേട്ടയാടാൻ സ്വപ്ന മുതൽ നമ്മുടെ പുരാവസ്തു കാരൻ വരെ വന്നില്ലേ? കാലം കലികാലം എന്ന് വെറുതെ പറഞ്ഞാൽ പോരാ. ദുഷ്ട ശക്തികൾക്ക് ഈശ്വരൻ പണി കൊടുക്കുന്ന കാലം.

പാവം നമ്മളും അതിൽ അനുഭവിക്കുന്നു. ഒരുമിച്ചു പറയാം സ്വാമിയേ ശരണമയ്യപ്പാ. ചുരുളി യിലെ മുഴുവൻ സാംസ്കാരിക ഡയലോഗും പിണറായിക്ക് സമർപ്പിക്കുന്നു. മൂപ്പർക്ക് ഇഷ്ടമാകും, പുരോഗമന പാർട്ടിനേതാവ് അല്ലേ. ആദ്യം സ്ത്രീകളെ കയറ്റിയ മതിയാകുമോ എന്ന് പറഞ്ഞ് പാർട്ടി പിന്നീട് തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അവരുടെ നിലപാട് മാറ്റി.

എന്നിരുന്നാലും ചെയ്തത് ചെയ്തു കാണാം അതൊരിക്കലും മാറാൻ പോകുന്നില്ല.എന്നായിരുന്നു സംവിധായകൻ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഈ പോസ്റ്റ് കണ്ട് നിരവധി പേരാണ് അലി അക്ബറിനെ പിന്തുണച്ചു വന്നിരിക്കുന്നത്.എന്നാൽ ഇതിനെതിരെ പ്രതിഷേധിക്കുന്ന വരും ഉണ്ട്.

ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് കൊണ്ടാണ് ഇതുപോലുള്ള അനുഭവങ്ങൾ സംഭവിക്കുന്നു എന്ന വിശ്വസിക്കുന്ന നിരവധി ദൈവ വിശ്വാസികളും അല്ലാത്തവരും ഉണ്ട്. അവരെല്ലാം അലിയുടെ ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ്.എന്നാൽ മറ്റുചിലർ അലിയെ വല്ലാതെ മോശമായി ചിത്രീകരിക്കുന്നു.

Hot Topics

Related Articles