ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട നവംബര്‍ രണ്ടിന് തുറക്കും; ഭക്തര്‍ക്ക് നവംബര്‍ മൂന്നിന് ദര്‍ശനാനുമതി; വിശദാംശങ്ങള്‍ അറിയാം

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട നവംബര്‍ 2 ന് തുറക്കും. തുലാമാസപൂജയ്ക്ക് വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തവര്‍ക്കും നവംബര്‍ 3 ന് ദര്‍ശനത്തിന് അവസരം ലഭിക്കും. ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട നവംബര്‍ 2 ന് വൈകുന്നേരം 5മണിക്ക് തുറക്കും.
നട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. നവംബര്‍ മൂന്നിന് രാവിലെ മുതല്‍ ഭക്തരെ ശബരിമയിലേക്ക് പ്രവേശിപ്പിക്കും. രാത്രി 9 ന് ഹരിവരാസനംപാടി ക്ഷേത്ര നട അടയ്ക്കും.

Advertisements

ഒരു ദിവസത്തേക്കായുള്ള ദര്‍ശനത്തിന് ഭക്തര്‍ വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്യണം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ പാസ്സ് ലഭിച്ചവര്‍ കൊവിഡ് -19 ന്റെ രണ്ട് പ്രതിരോധവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ദര്‍സനത്തിനായി എത്തുമ്പോള്‍ കൈയ്യില്‍ കരുതേണ്ടതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന സമയത്ത് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ട് അതിന് അവസരം കിട്ടാത്ത ഭക്തര്‍ക്കും ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുന്ന നവംബര്‍ 3 ന് ദര്‍ശനത്തിനായി അവസരം ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു അറിയിച്ചു.

തുലാമാസ പൂജകളുടെ ഭാഗമായി അയ്യപ്പദര്‍ശനത്തിന് ബുക്ക് ചെയ്തവരും കൊവിഡ് -19 ന്റെ രണ്ട്പ്രതിരോധവാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ദര്‍ശനത്തിനായി എത്തുമ്പോള്‍ കൈയ്യില്‍ കരുതണം. 2021–..2022 മണ്ഡലം -മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല ക്ഷേത്രതിരുനട നവംബര്‍ 15 ന് വൈകുന്നേരം തുറക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെ പാസ്സ് നേടിയവര്‍ക്ക് വൃശ്ചികം ഒന്നായ നവംബര്‍ 16 മുതല്‍ ശബരീശ ദര്‍ശനത്തിനായി എത്തി തുടങ്ങാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.