പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം. തുടർന്ന് സൈബർ പോലീസിന് പരാതി നൽകി ദേവസ്വം ബോർഡ്. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് രണ്ട് വർഷം മുമ്പുള്ള വാർത്തയാണ്. പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താല്പര്യമുണ്ടെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു.
മണ്ഡല പൂജ ദിവസം എത്തുന്ന ഭക്തരെ ആരേയും തിരിച്ചു വിടില്ല. സ്പോട്ട് ബുക്കിങ് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തരുടെ ദർശനമാണ് കോടതിയും ആഗ്രഹിക്കുന്നത്. ഇത് വരെ ആരെയും തിരിച്ചു വിട്ടിട്ടില്ല.
അതേസമയം, ശബരിമലയില്‍ ഈ വർഷം ഭക്തരുടെ എണ്ണത്തില്‍ വർധനയുണ്ടായെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്തരുടെ എണ്ണം തിങ്കളാഴ്ച മാത്രം ഒരുലക്ഷം കവിഞ്ഞിരുന്നു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് എത്തിയത്.