ഏറ്റുമാനൂർ: ശബരിമല തീർത്ഥാടന കാലത്ത് ഏറ്റുമാനൂരിലെയും എം.സി റോഡരികിലെയും തട്ടുകടകളിലും ഹോട്ടലുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കർശന നടപടിയുമായി ആരോഗ്യ വകുപ്പും വ്യാപാരികളും. എം.സി റോഡിൽ പട്ടിത്താനം മുതൽ ഏറ്റുമാനൂർ ടൗൺ വരെയുള്ള കടകളിലെ കുടിവെള്ളം പരിശോധിക്കുന്ന നടപടികളാണ് രാവിലെ ഏറ്റുമാനൂർ നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പും, കേരള വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റും ചേർന്ന് ആരംഭിച്ചിരിക്കുന്നത്.
ശബരിമല -സീസണിൽ ഏറ്റവും കൂടുതൽ തിരക്കേറിയ പ്രദേശമാണ് ഏറ്റുമാനൂർ. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തരാണ് സന്ദർശനത്തിനായി ഓരോ സമയത്തും എത്തിച്ചേരുന്നത്. ഇതിന്റെ ഭാഗമായി ഏറ്റുമാനൂർ ടൗണിലും എം.സി റോഡിൽ പട്ടിത്താനം ഭാഗത്തുമുള്ള ചായ, കാപ്പി, ജ്യൂസ് കടകളിൽ വിൽക്കുന്ന ഭക്ഷണ പാനീയകടകളിലെ വെള്ളത്തിന്റെ ഗുണനിലവാരമാണ് പ്രധാനമായും പരിശോധിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റിന്റെയും നേതൃത്വത്തിലാണ് ഏറ്റുമാനൂർ വ്യാപാര ഭവനിൽ വെള്ളം പരിശോധിക്കാൻ ക്രമീകരണം ഒരുക്കിയത്. ജലസാമ്പിളുകൾ ശേഖരിച്ച ശേഷം പരിശോധിക്കുന്നതിനുള്ള നടപടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.