മലകയറാൻ ആനവണ്ടിയും ; അയ്യപ്പഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു ; കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം

തിരുവനന്തപുരം: പമ്പയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റയില്‍വേ സ്റ്റേഷനുകളിലേയ്ക്കും കെഎസ്ആർടിസിയുടെ ഈ സൗകര്യം ലഭ്യമായിരിക്കും.

Advertisements

പമ്പയില്‍ നിന്നും ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ഗുരുവായൂര്‍, തൃശ്ശൂര്‍, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂര്‍, ചേര്‍ത്തല, പന്തളം, നിലയ്ക്കല്‍, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിന്‍കര, എരുമേലി, കന്യാകുമാരി, വിതുര, എന്നിവടങ്ങളിലേക്കും ഭക്തര്‍ക്ക് ചാര്‍ട്ടേഡ് ട്രിപ്പുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലേക്കും 04735 203445 പമ്പ കട്രോള്‍ റൂം നമ്പറിലേക്കും [email protected] എന്ന മെയില്‍ വിലാസത്തിലും 0471 – 2463799, 0471- 2471011 എക്സ്റ്റന്‍ഷന്‍ 238, 290, 094470 71 021 എന്നീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്. കെഎസ്‌ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7) മൊബൈല്‍ – 9447071021, ലാന്‍ഡ്ലൈന്‍ – 0471-2463799, സോഷ്യല്‍ മീഡിയ സെല്‍, കെഎസ്‌ആര്‍ടിസി – (24×7) വാട്‌സാപ്പ് – 8129562972.

Hot Topics

Related Articles