ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ലോറിക്ക് പിന്നിലിടിച്ചു; 12 പേര്‍ക്ക് ഗുരുതര പരിക്ക്, നല് പേരുടെ നില അതീവ ഗുരുതരം; അപകടം നടന്നത് മോഡലുകള്‍ കൊല്ലപ്പെട്ട ചക്കരപ്പറമ്പ് ജംഗ്ഷനില്‍

കൊച്ചി: എറണാകുളം വൈറ്റിലയില്‍ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്കേറ്റു. നാല് പേരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമാണ് ഇന്നലെ രാത്രി 12 മണിയോടെ അപകടത്തില്‍പ്പെട്ടത്. ലോറിക്ക് പിന്നാല്‍ ട്രാവലര്‍ ഇടിക്കുകയായിയിരുന്നെന്നാണ് വിവരം. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ട്രാവലറില്‍നിന്ന് പുറത്തെടുത്തത്.

Advertisements

സംഘത്തിലുള്ള ബാക്കി 13 പേര്‍ ഇന്ന് തന്നെ ആന്ധ്രക്ക് തിരികെ പോകും. ഇടപ്പള്ളി- വൈറ്റില ബൈപാസിന് സമീപത്തെ ചക്കരപ്പറമ്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ഇതേ സ്ഥലത്ത് ആയിരുന്നു മിസ് കേരള മോഡലുകള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

Hot Topics

Related Articles