നെയ്യഭിഷേകം സാധാരണ രീതിയിലാക്കണം, പമ്പാ സ്‌നാനം അനുവദിക്കണം; ശബരിമലയില്‍ ഭക്തര്‍ക്ക് കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നെയ്യഭിഷേകം സാധാരണ രീതിയിലാക്കണം, നീലിമല വഴി ഭക്തരെ അനുവദിക്കണം, ജലനിരപ്പ് കുറയുന്നതനുസരിച്ച് പമ്പയില്‍ സ്‌നാനം അനുവദിക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണമെന്ന നിര്‍ദ്ദേവും മുന്നോട്ട് വച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

Advertisements

സന്നിധാനത്ത് പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പ്ലാസ്റ്റിക് വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടുവരാതെ മാതൃക കാട്ടിയ തീര്‍ത്ഥാടകരിലെ ഗുരുസ്വാമിമാരെ ആദരിച്ചു. പൊലീസിനും അയ്യപ്പ സേവാ സംഘത്തിനും പുറമെ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള സേന വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പുണ്യം പൂങ്കാവനം പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ലക്ഷക്കണക്കിനാളുകള്‍ എത്തുമ്പോള്‍ ഉണ്ടായിരുന്ന മാലിന്യപ്രശ്‌നത്തിന് കഴിഞ്ഞ പത്ത് വര്‍ഷവും ഒരുപരിധിവരെ ശാശ്വത പരിഹാരം ഉണ്ടായിരുന്നു.

Hot Topics

Related Articles