കർണാടകയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം; 7 പേർ ഗുരുതരാവസ്ഥയില്‍

കർണാടകയിലെ ഹുബ്ബള്ളിയല്‍ ഗ്യാസ് സിലിണ്ടർ ചോർന്നുള്ള പൊട്ടിത്തെറിയില്‍ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം. 7 പേർ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഇന്ന് പുലർച്ചെയാണ് ഒരു ക്ഷേത്രത്തിന് സമീപം പാചകവാതക സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവർ കർണാകടക മെഡിക്കല്‍ കോളേജ് ആൻഡ് റിസർച്ച്‌ ഇസ്റ്റിട്യൂട്ടിലാണ് ചികിത്സയിലുള്ളത്.

Advertisements

9 പേരെയും ഇവിടെയാണ് പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടുപേരാണ് മരണത്തിന് കീഴടങ്ങിയത്. അഭ്യന്തര മന്ത്രി ജി. പരമേശ്വര പരിക്കേറ്റവരെ ആശുപത്രപിയില്‍ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പരിക്കേറ്റവർക്കും ജീവൻ പൊലിഞ്ഞവർക്കും നഷ്ടപരിഹാര തുക നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഗ്യാസ് സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ചോർച്ചയ്‌ക്കും പൊട്ടിത്തെറിക്കും കാരണമെന്നാണ് സൂചന. ഹുബ്ബള്ളിയിലെ സായ് നഗറിലായിരുന്നു അപ്രതീക്ഷിത അപകടം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.