ശബരിമലയിലെ ഭക്തർക്ക് സുരക്ഷ; തിരുനക്കരയിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ശബരിമലയിലെ ഭക്തർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുനക്കര മഹാദേവക്ഷേത്രത്തിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ക്ഷേത്രത്തിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിലാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുക.

Advertisements

പൊലീസ് എയ്ഡ് പോസ്റ്റ് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. നിലവിളക്ക് കൊളുത്തിയാണ് എയ്ഡ്‌പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണ, തിരുനക്കര ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷ് , സെക്രട്ടറി അജയ് ടി. നായർ, ജോ.സെക്രട്ടറിമാരായ വേണുകൈലാസ്, വിനോദ്കുമാർ, കമ്മിറ്റി അംഗങ്ങളായ മധു ഹോരക്കാട്, വിജി ഗോപാലൻ, പ്രദീപ് കൃഷ്ണൻ, വി.എ രാധാകൃഷ്ണൻ, നേവൽ സോമൻ, ശബരിമല അയ്യപ്പ സേവാ സമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles