പതിമൂന്ന് ലക്ഷത്തിലധികം പേര്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തു; പ്രതികൂല കാലാവസ്ഥ കാരണം ബുക്കിംഗ് റദ്ദാക്കിയത് രണ്ട് ലക്ഷം ഭക്തര്‍; സ്‌പോട്ട് ബുക്കിംഗിന് പ്രിയമേറുന്നു

ശബരിമല: കഴിഞ്ഞ ദിവസം വരെ അയ്യപ്പ ദര്‍ശനത്തിനായി ബുക്ക് ചെയ്തവരുടെ എണ്ണം 13.43 ലക്ഷം. പ്രതികൂല കാലാവസ്ഥ കാരണം ഇതില്‍ രണ്ടു ലക്ഷം പേര്‍ റദ്ദു ചെയ്തു. ഉച്ചയ്ക്ക് 12ന് മുന്‍പ് റദ്ദു ചെയ്യുന്നവര്‍ക്ക് അടുത്ത സൗകര്യപ്രദമായ ദിവസം ബുക്ക് ചെയ്യാന്‍ കഴിയും. മഴയും വെള്ളപ്പൊക്കവും കാരണം 4 ദിവസത്തേക്ക് ഒഴിവാക്കിയിരുന്ന സ്‌പോട് ബുക്കിങ് 10 കേന്ദ്രങ്ങളിലായി തുടങ്ങി. സ്‌പോട്ട് ബുക്കിംഗ് സംവിധാനം കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുമെന്നാണ് സൂചന.

Advertisements

വൃശ്ചികപ്പുലരിയില്‍ അയ്യായിരത്തില്‍ താഴെ അയ്യപ്പന്മാരാണ് എത്തിയതെങ്കില്‍ അതിനടുത്ത ദിവസം ഇരട്ടിയിലേറെപ്പേര്‍ ദര്‍ശനത്തിനെത്തി. രാവിലെ 8ന് മുന്‍പ് 4892 പേര്‍ പതിനെട്ടാംപടി കയറി ദര്‍ശനം നടത്തി. ഉച്ചപൂജ കഴിഞ്ഞപ്പോഴേക്കും അത് 7170 ആയി ഉയര്‍ന്നു. രാത്രി നട അടച്ചപ്പോള്‍ ദര്‍ശനം നടത്തിയവരുടെ എണ്ണം പതിനായിരമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, വഴിപാട് പ്രസാദമായ അരവണയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Hot Topics

Related Articles