പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡം പാലിച്ച് തിരുവാഭരണ ദർശനം അനുവദിക്കും. ഭക്തജനങ്ങൾക്ക് തിരുവാഭരണ ദർശനം അനുവദിക്കാൻ പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭരണ സമിതിയാണ് തീരുമാനമെടുത്തത്.
Advertisements
വൃശ്ചികം 1-ാം തീയതി രാവിലെ 5.30 മുതൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കും. ക്ഷേത്രത്തിലെ അത്താഴ പൂജ വരെ ദർശനം ഉണ്ടായിരിക്കുമെന്ന് സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ്മ അറിയിച്ചു.