സന്നിധാനത്ത് ചരൽമേട് മുതൽ മരക്കൂട്ടം വരെ 18 റീച്ചുകളിലായി വിശുദ്ധി സേനയുടെ ശുചീകരണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥർ. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാർ ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതോടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡ്യൂട്ടി മജിസ്ട്രേറ്റ് ഏകോപനം നിർവഹിക്കുന്നു.
ശബരിമല എഡിഎമ്മിന്റെ നിയന്ത്രണത്തിലാണ് വിശുദ്ധ സേനയുടെയും പ്രവർത്തനം. മണ്ഡലം വിളക്ക് മഹോത്സവകാലത്ത് സന്നിധാനവും പരിസരവും വൃത്തിയുടെ സൂക്ഷിക്കാൻ കഴിഞ്ഞത് എഡിഎമ്മിന്റെ നിർദ്ദേശങ്ങളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിന്റെയും ഫലമായാണെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് കെ മനോജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂപ്പർവൈസർമാരായ സർക്കാർ ഉദ്യോഗസ്ഥരുടെ കീഴിൽ പത്തും ഇരുപതും വിശുദ്ധി സേന പ്രവർത്തകരാണ് ശുചീകരണ ജോലികളിൽ ഏർപ്പെടുന്നത്. മുൻകാലങ്ങളിൽ വിശുദ്ധ സേനാംഗങ്ങൾ തന്നെയാണ് മേൽനോട്ടം നടത്തിയിരുന്നത്.