തിരുവനന്തപുരം : വിമാനത്തിലെ വധശ്രമ കേസിൽ അറസ്റ്റിലായ ശബരിനാഥ് മുഖ്യമന്ത്രിക്കെതിരെ രംഗത്ത്. മുഖ്യമന്ത്രി ഭീരുവാണെന്നും കേസ് നിയമപരമായി നേരിടുമെന്നും ശബരിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ജനറാൾ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് ശബരീനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിക്കെതിരെ നടന്ന വധ ശ്രമത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ശബരിനാഥിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10 .50 ഓടു കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
‘താനൊരു തീവ്രവാദിയൊന്നുമല്ല. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ പി ജയരാജൻ അക്രമിച്ചിട്ടും കേസ് എടുത്തിട്ടില്ല. എനിക്കെതിരെ വധ ശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണ്. ഭീരുവായ മുഖ്യമന്ത്രിയെ പോലീസ് സംരക്ഷിക്കുന്നു.’ – ശബരീനാഥ് പറഞ്ഞു.