കറുകച്ചാൽ: തരിശുഭൂമികൾ കൃഷിയോഗ്യമാക്കി സംരക്ഷിക്കണമെന്നും വിശ്വാസവഴിയിൽ പ്രാർത്ഥനയും പ്രവർത്തനവും ഒന്നിച്ച് ചേർത്ത് കൊണ്ടുപോകണമെന്നും സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ. നീലംപാറ സെൻറ് ജോൺസ് സി.എസ്.ഐ പള്ളിയിൽ നടന്ന മദ്ധ്യകേരള മഹായിടവക പുന്നവേലി വൈദീകജില്ലാ കൗൺസിൽ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ജില്ലാ ചെയർമാൻ റവ.ദാനിയേൽ എം.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ ലഭിച്ച കൗൺസിൽ അംഗം പ്രൊഫ.ഡോ.സി.ഐ ഐസക്കിനെ സമ്മേളനം ആദരിച്ചു. കൗൺസിൽ സെക്രട്ടറിയായി സോജൻ ചാക്കോ കങ്ങഴ തെരഞ്ഞെടുക്കപ്പെട്ടു. സോണൽ മിനിസ്റ്റർ റവ.കെ.ജി തോംസൺ, ജില്ലാ കൺവീനർ റവ.ഷിബിൻ വർഗീസ്, റവ.സാംജി കെ സാം, ലിജോ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.