സച്ചിനെ മറികടന്ന് രോഹിത് ശർമ്മ : ഏകദിനത്തിൽ ഈ വർഷം ആയിരം റൺസും തികച്ചു 

ലഖ്നൗ: ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശര്‍മ. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്കോര്‍ 31-ല്‍ എത്തിയപ്പോഴാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. നേരത്തേ ശുഭ്മാൻ ഗില്‍ ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് തികച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 101 പന്തില്‍ നിന്ന് മൂന്ന് സിക്സും 10 ഫോറുമടക്കം രോഹിത് 87 റണ്‍സെടുത്തിരുന്നു. ഈ വര്‍ഷം കളിച്ച 22 ഏകദിനങ്ങളില്‍ നിന്നായി 55.57 ശരാശരിയില്‍ രോഹിത്തിന് 1056 റണ്‍സായി. രണ്ട് സെഞ്ചുറിയും എട്ട് അര്‍ധ സെഞ്ചുറികളും അടക്കമാണ് ഈ നേട്ടം.

Advertisements

അതേസമയം എല്ലാ ലോകകപ്പുകളിലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹിത്, സച്ചിൻ തെണ്ടുല്‍ക്കറെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 45 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 56.95 ശരാശരിയില്‍ 2278 റണ്‍സായിരുന്നു സച്ചിന്റെ നേട്ടം. ആറ് സെഞ്ചുറികളും 15 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയായിരുന്നു ഇത്. 59 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 63.12 ശരാശരിയില്‍ 2525 റണ്‍സ് നേടിയ വിരാട് കോലിയാണ് ഈ പട്ടികയില്‍ ഒന്നാമത്. ഈ ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്നായി 66.33 ശരാശരിയില്‍ 398 റണ്‍സെടുത്ത രോഹിത് നിലവില്‍ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെയാണ് രോഹിത്തിന്റെ നേട്ടം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.