മുംബൈ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് പൊരുതാതെ കീഴടങ്ങിയതോടെ ടീം തെരഞ്ഞെടുപ്പിനെയും തന്ത്രങ്ങളെയുമെല്ലാം കുറിച്ച് വിമര്‍ശനങ്ങളുടെ പെരുമഴ. ലോകത്തെ ഒന്നാം നമ്ബര്‍ ടെസ്റ്റ് ബൗളറായ ആര്‍. അശ്വിനെ എന്തുകൊണ്ട് ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെന്നു തനിക്കു മനസിലാകുന്നില്ലെന്നാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തത്.
മികച്ച സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്നു ടേണ്‍ ലഭിക്കണമെന്നു നിര്‍ബന്ധമില്ല. വായുവിലെ ഡ്രിഫ്റ്റും പിച്ചിലെ ബൗണ്‍സുമെല്ലാം അവര്‍ സമര്‍ഥമായി ഉപയോഗിക്കും. ഓസ്ട്രേലിയയുടെ ആദ്യ എട്ടു ബാറ്റ്സ്മാൻമാരില്‍ അഞ്ചു പേരും ഇടങ്കയ്യൻമാരായിരുന്നു എന്നത് മറക്കാൻ പാടില്ലായിരുന്നു എന്നും സച്ചിൻ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാലു പേസ് ബൗളര്‍മാരെ ഉള്‍പ്പെടുത്താൻ വേണ്ടി ആര്‍. അശ്വിനെ പുറത്തിരുത്തുകയാണ് ഇന്ത്യൻ ടീം മാനെജ്മെന്‍റ് ചെയ്തത്. രവീന്ദ്ര ജഡേജയെ മാത്രമാണ് സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതേസമയം, ഓസ്ട്രേലിയൻ ഓഫ് സ്പിന്നര്‍ നേഥൻ ലിയോണ്‍ രണ്ടാമിന്നിങ്സില്‍ നാലു വിക്കറ്റുമായി നിര്‍ണായക പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.
ലോക ക്രിക്കറ്റിലെ പുതിയ ദക്ഷിണാഫ്രിക്ക എന്നാണ് ചില ആരാധകര്‍ ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ വിശേഷിപ്പിക്കുന്നത്. ഐസിസി ടൂര്‍ണമെന്‍റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ സ്ഥിരമായി തോല്‍ക്കുന്നതാണു കാരണം. 2013നു ശേഷം ഇത് എട്ടാം തവണയാണ് ഇന്ത്യ ഒരു ഐസിസി നോക്കൗട്ട് മത്സരത്തില്‍ പരാജയപ്പെടുന്നത്.