കാശ്‌മീരി കുങ്കുമപ്പൂവ് കാർഷിക കോളേജ് ലാബിൽ വിട‌ർന്നു | Saffron| Crocus sativus L | RED GOLD

‘ചുവന്ന സ്വർണം’ എന്ന പേരിൽ ലോകപ്രസിദ്ധമായ കാശ്‌മീരി കുങ്കുമപ്പൂവ് (Saffron, Crocus sativus L.) വെള്ളായണി കാർഷിക കോളേജിലെ പ്ലാന്റ് ബയോടെക്നോളജി ലാബിൽ വിടർന്നു.

Advertisements

പ്ലാന്റ് ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്‌മിതാ ഭാസി നേതൃത്വം നൽകിയ പഠനത്തിന്റെ ഭാഗമായാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ വ്യഞ്ജനമായ കുങ്കുമപ്പൂവ് പരീക്ഷണശാലയിൽ നിയന്ത്രിത അന്തരീക്ഷത്തിൽ വിരിയിച്ചത്. കോളേജ് ഡീൻ ഡോ. റോയി സ്റ്റീഫന്റെ പ്രോത്സാഹനത്തിൽ വകുപ്പ് മേധാവി ഡോ. കെ. ബി സോണിയും പ്രൊഫ. ഡോ. സ്വപ്‌ന അലക്സും ഗവേഷണ വിദ്യാർത്ഥി മിധു കൃഷ്ണയും ഉൾപ്പെട്ട ടീമാണ് ഈ നേട്ടം കൈവരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിത്തു കിഴങ്ങ് കാശ്‌മീരിലെ കർഷകരിൽ നിന്നാണ് ലഭ്യമാക്കിയത്. പഠനത്തിന് കാശ്‌മീർ കാർഷിക സർവകലാശാല മാർഗനിർദ്ദേശങ്ങൾ നൽകി. ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കാലാവസ്ഥ കൃത്യമായി ക്രമീകരിച്ചു. പഠനത്തിന് ഉപയോഗിച്ച വിത്തുകൾ നൂറ് ശതമാനവും മുളയ്‌ക്കുകയും വളരുകയും ചെയ്‌തു. ടിഷ്യു കൾച്ചറിലൂടെ ടെസ്റ്റ് ട്യൂബിനുള്ളിൽ പൂവിരിയിക്കുന്നതിനുള്ള ശ്രമവും (ഇൻ-വിട്രോ ഫ്ലവറിങ്) ഫലം കണ്ടു. ടിഷ്യൂ കൾച്ചറിലൂടെ വിത്ത് ഉൽപ്പാദിപ്പാക്കാനുള്ള ഗവേഷണവും ആരംഭിച്ചു.

വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് കൂടുതൽ ശാസ്ത്രീയ പഠനങ്ങൾ വേണം. അതിനായി വിവിധ ഗവേഷണ പദ്ധതികൾ തയ്യാറാക്കി ഫണ്ടിംഗ് ഏജൻസികളെ സമീപിക്കും.

പഠനം ഫലം കണ്ടാൽ വിവിധ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ കുങ്കുമപ്പൂവിന്റെ ഈ കൃഷി രീതി കേരളത്തിലും സാദ്ധ്യമാകുമെന്ന് ഡോ. സ്‌മിതാ ഭാസി പറഞ്ഞു. നിലവിൽ കുങ്കുമപ്പൂവിന് കിലോഗ്രാമിന് രണ്ട് ലക്ഷം രൂപ വരെ വിലയുണ്ട്.

Hot Topics

Related Articles