തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒളിച്ച് കളിച്ച് സർക്കാർ. തുടരന്വേഷണത്തില്‍ ഇതുവരെ തീരുമാനമെടുത്തില്ല. സജി ചെറിയാൻ അപ്പീലും നല്‍കിയില്ല. കോടതിയലക്ഷ്യനടപടി തുടങ്ങുമെന്ന് കേസിലെ പരാതിക്കാരൻ അഡ്വക്കേറ്റ് ബൈജു നോയല്‍ പറഞ്ഞു.
സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലീസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് പറഞ്ഞ് ഒരാഴ്ചയായിട്ടും സർക്കാരിന് അനക്കമില്ല. കോടതി ഉത്തരവ് പൊലീസ് ആസ്ഥാനത്തെത്തിയിട്ടും പുതിയ അന്വേഷണ സംഘത്തില്‍ തീരുമാനമായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സജിക്കും സർക്കാറിനും മുന്നില്‍ പ്രതിസന്ധി പലതാണ്. പുതിയ അന്വേഷണം വരുമ്ബോള്‍ മന്ത്രി എങ്ങിനെ സ്ഥാനത്ത് തുടരുമെന്ന ധാർമ്മിക പ്രശ്നം വീണ്ടും ഉയർന്നുകഴിഞ്ഞു. പക്ഷെ ഒരു കേസില്‍ ധാർമ്മികതയുടെ പേരില്‍ ഒരു തവണ മാത്രം മതി രാജിയെന്ന വിചിത്ര വിചിത്ര നിലപാടെടുത്തായിരുന്നു സജിക്കുള്ള സിപിഎം പിന്തുണ.