തിരുവല്ല: ഭരണഘടനയെ അപമാനിച്ചു പ്രസംഗിച്ച മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി തിരുവല്ല ഡിവൈഎസ്പിയ്ക്കു പരാതി നൽകി. യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ ആണ് തിരുവല്ല ഡിവൈഎസ്.പിയ്ക്കു പരാതി നൽകിയത്. മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രി സജി ചെറിയാൻ വിവാദ പരാമർശം നടത്തിയത്.
ഇതിനു പിന്നാലെയാണ് ഇപ്പോൾ പരാതിയുമായി യുത്ത് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാനെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവല്ല ഡിവൈഎസ്പിക്ക് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ പരാതി നൽകിയത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്റ്റ് പ്രകാരം കേസെടുക്കണം എന്നാണ് പരാതി.