കോട്ടയം: കണമലയിൽ വീട്ടിലും, കൃഷിസ്ഥലത്തും കയറി രണ്ട് കൃഷിക്കാരെ കാട്ടുപോത്ത് ആക്രമിച്ച് ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാർ കക്ഷി രാഷ്ടിയത്തിനതീതമായി കണമലയിൽ നടത്തിവരുന്ന സമരത്തെ നിക്ഷിപ്ത താൽപര്യക്കാരുടെ സമരമെന്ന് ആക്ഷേപിച്ച വനം മന്ത്രി ശശീന്ദ്രനും , ഈ പ്രസ്ഥാവനയെ ന്യയികരിച്ച സ്ഥലം എംഎൽഎ സെബാസ്റ്റൻ കുളത്തിങ്കലും കണമല നിവാസികളോട് മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടവിൽ ആവശ്യപ്പെട്ടു.
കെ സി ബി സി കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെതിരെയുള്ള വനംമന്ത്രിയുടെ ഭീഷണിയെ അർഹിക്കുന്ന അവജ്ഞയോടെ സമര മുഖത്തുള്ള കർഷകർ തള്ളിക്കളയുമെന്നും സജി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ദാരുണ സംഭവത്തിന്റെ പേരിൽ ഏത് തരം സമരം സംഘടിപ്പിച്ചാലും ആ സമരത്തെ പുച്ഛിക്കുന്ന നിലപാട് കൃഷിക്കാരോടുള്ള വെല്ലുവിളിയാണെന്നും സജി കുറ്റപ്പെടുത്തി.