കോട്ടയം : പാചക വാതകത്തിന്റെയും , പെട്രോൾ ,ഡീസൽ ,വിലയും , ദിനംപ്രതി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ജനങ്ങളെ കൊള്ളയടിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈകോർത്തിരിക്കുകയാണെന്ന് യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
കേന്ദ്രസർക്കാർ ടാക്സ് വർദ്ധിപ്പിക്കുമ്പോൾ ലഭ്യമാകുന്ന അധിക വരുമാനത്തിൽ കണ്ണും നട്ട് സംസ്ഥാനസർക്കാർ വിപണിയിൽ ഇടപെടാതെ കാഴ്ചക്കാരായിരിക്കുന്നത് കേരളത്തിലെ പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള 2-ാം പിണറയി സർക്കാരിന്റെ വെല്ലുവിളി ആണെന്ന് സജി കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻകാലങ്ങളിൽ എൽഡിഎഫ് പ്രതിപക്ഷത്തിരിക്കുമ്പോൾ കവലകൾ തോറും വില വിവര പട്ടിക പ്രദർശിപ്പിച്ച് വിലക്കയറ്റത്തിനെതിരെ പോരാട്ടം നടത്തിയിരുന്ന സി.പി.എം കേരളത്തിലെ പാവപ്പെട്ടവരെ കൊള്ളയടിക്കാൻ സർക്കാരിന് ഓശന പാടുകയാണെന്നും സജി പറഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം നട്ടം തിരിഞ്ഞ് നിൽക്കുന്ന ജനങ്ങളുടെ മുന്നിൽ പുറം തിരിഞ്ഞ് നിൽക്കാതെ വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്താൻ പിണറായി സക്കാർ ആത്മാർത്ഥത കാട്ടണമെന്നും സജി ആവശ്യപ്പെട്ടു.