കൊച്ചി : സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രമാണ് ഫ്ലാസ്ക്. രാഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് രാഹുല്‍ റിജി നായരുമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്.സൈജു കുറുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 18നാണ് ചിത്രത്തിന്റെ റിലീസ്
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ ആണ് “ഫ്ലാസ്ക്” നിർമ്മിച്ചിരിക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകൻ രാഹുല്‍ റിജി നായർ തന്നെയാണ് ചിത്രത്തിൻ്റെ നിർമ്മാണവും. ലിജോ ജോസഫ്, രതീഷ് എം എം എന്നിവരാണ് മറ്റു നിർമ്മാതാക്കള്‍. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജ്യോതികുമാർ എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻറെ കഥ വികസിക്കുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നു. ഗായകൻ കൂടിയായ ജ്യോതികുമാറിന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടാകുന്ന ചില അപ്രതീക്ഷിതവും രസകരവുമായ സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. സൈജു കുറുപ്പിനൊപ്പം സുരേഷ് കൃഷ്ണയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചത് സംവിധായകൻ രാഹുല്‍ തന്നെയാണ്. സിദ്ധാർത്ഥ് ഭരതൻ, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രൻ ചുള്ളിക്കാട് , രഞ്ജിത് ശേഖർ, സിൻസ് ഷാൻ, ശ്രീജിത്ത് ഗംഗാധരൻ, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സൂപ്പർ ഹിറ്റായ ഹോട്ട് സ്റ്റാർ വെബ് സീരീസ് കേരള ക്രൈം ഫയല്‍സ് (സീസണ് 1), സോണി ലിവിലൂടെ പുറത്ത് വന്ന ജയ് മഹേന്ദ്രൻ എന്നിവയ്ക്ക് ശേഷം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രമാണ് ” ഫ്ലാസ്ക്”.
സഹനിർമ്മാണം- വിനീത് വേണു, ജോം ജോയ്, ഷിന്റോ കെ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രണവ് പിള്ള, ക്രീയേറ്റീവ് ഡയറക്ടർ- ശ്രീകാന്ത് മോഹൻ, ഛായാഗ്രഹണം – ജയകൃഷ്ണൻ വിജയൻ, സംഗീതം – സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ – പ്രതാപ് രവീന്ദ്രൻ, കലാസംവിധാനം- സതീഷ് നെല്ലായ, വരികള്‍- ബി കെ ഹരിനാരായണൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ് – രതീഷ് പുല്പള്ളി, സൗണ്ട് ഡിസൈൻ – ഷെഫിൻ മായൻ, സൗണ്ട് മിക്സിംഗ് – പി സി വിഷ്ണു, സംഘട്ടനം – ഡേഞ്ചർ മണി, കളറിസ്റ്റ്- ലിജു പ്രഭാകർ, വിഎഫ്എക്സ് – അരുണ്‍ കെ രവി, സെബാൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ജെ പി മണക്കാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ബെല്‍രാജ് കളരിക്കല്‍, അസ്സോസിയേറ്റ് ഡയറക്ടർ – കൃഷ്ണ പ്രസാദ്, പ്രോമോ സ്റ്റില്‍സ്- ബോയക്, ഡിസൈൻസ് – ശ്യാം സി ഷാജി, പിആർഒ – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാർ.