അവയവക്കടത്ത് കേസ് ; ഇന്നലെ അറസ്റ്റിലായ സജിത്ത് ശ്യാം ജൂൺ മൂന്ന് വരെ റിമാൻഡിൽ

കൊച്ചി : അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ പ്രതി സജിത്ത് ശ്യാമിനെ റിമാൻഡ് ചെയ്തു. അടുത്ത മാസം മൂന്ന് വരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി സജിത്തിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നല്‍കും. എടത്തല സ്വദേശി സജിത്ത് ശ്യാമിനെ ഇന്നലെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അവയവക്കടത്തിലെ സാമ്ബത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തത് സജിത്താണ് എന്ന് പൊലീസ് അറിയിച്ചു. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന സബിത്ത് നാസറിനെ പൊലീസ് നെടുമ്ബാശ്ശേരിയില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Advertisements

സാബിത്തിന്‍റെ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പൊലീസ് മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പൊലീസിന് വിട്ടു കൊടുത്തിട്ടുള്ളത്. രാജ്യാന്തര അവയവ കടത്ത് കേസിലെ മുഖ്യ പ്രതി സാബിത്ത് നാസർ ഇടനിലക്കാരൻ അല്ല കേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങള്‍ക്ക് പുറമെ ദില്ലിയില്‍ നിന്നും ഇയാള്‍ ഇറാനിലേക്ക് അവയവ കച്ചവടത്തിനായി ആളുകളെ എത്തിച്ചു. ഇക്കാര്യത്തിനായി ഇയാള്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളെ തെളിവുകളും മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.