ദില്ലി: സിഖ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുൻ കോണ്‍ഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി. ദില്ലി റോസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്.
Advertisements
1984 നവംബറില്‍ ദില്ലി സരസ്വതി വിഹാറില്‍ കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് നടപടി. 18 ന് കേസില്‍ കോടതി വിധി പറയും. നിലവില്‍ സിഖ് കലാപകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സജ്ജൻ കുമാർ.