കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലും, പ്രഭാസും ഒന്നിക്കുന്ന ‘സലാർ’ ഏറെ പ്രതീക്ഷയോടെ സിനിമ പ്രേമികൾ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ചിത്രത്തിൻറെതായി പുറത്തുവരുന്ന ഓരോ പുതിയ അപ്ഡേറ്റുകളും ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ‘സലാറി’ല്‍ പ്രധാന ഒരു കഥാപാത്രം അവതരിപ്പിക്കുന്ന ദേവ്രാജ് അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും, നെഗറ്റീവ് ഷേയ്ഡുള്ള കഥാപാത്രമാണ് ഒന്ന് എന്നും ദേവ്രാജ് പറയുന്നു. ആദ്യ ഭാഗത്തേക്കാള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് തന്റെ കഥാപാത്രത്തിന് പ്രാധാന്യം ഉള്ളതെന്നും ദേവ്രാജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് സലാര്‍ നിര്‍മിക്കുന്നത്.
മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. മലയാളത്തിൽ നിന്ന് നടൻ പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.