ലണ്ടൻ : എഫ് എ കപ്പില്‍ ലിവർപൂളിന് തകർപ്പൻ വിജയം. എന്ന് ആൻഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ നോർവിച്ച് സിറ്റിയെ നേരിട്ട ലിവർപൂള്‍ രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്.ക്ലോപ്പ് ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ചതിനുശേഷം ഉള്ള ആദ്യ മത്സരം ആയിരുന്നു ഇത്. ഇന്ന് തുടക്കം മുതല്‍ ലിവർപുള്ള ആധിപത്യമാണ് കാണാതായത്. പതിനാറാം മിനിറ്റില്‍ കർടിസ് ജോണ്‍സിലൂടെ ലിവർപൂള്‍ ലീഡ് എടുത്തു. യുവതാരം മകോണല്‍ നല്കിയ ക്രോസില്‍ നിന്ന് ഒരു ഹെഡ്ഡറിലൂടെ ആയിരുന്നു ജോണ്‍സിന്റെ ഗോള്‍.
ആൻഫീല്‍ഡിനെ ഞെട്ടിച്ചുകൊണ്ട് 22ആം മിനിറ്റില്‍ ഗിബ്സണിലൂടെ നോർവിച്ച് സമനില നേടി. പക്ഷേ ഈ സമനില ലിവർപൂളിനെ കൂടുതല്‍ ആക്രമണകാരികളായി മാറ്റുക മാത്രമാണ് ചെയ്തത്. 28ആം മിനിറ്റില്‍ ഡാർവിൻ നൂനിയസിലൂടെ ലിവർപൂള്‍ ലീഡ് തിരികെ എടുത്തു. രണ്ടാം പകുതിയില്‍ 53 ആം മിനിറ്റില്‍ ജോട്ട ലിവർപൂളിന്റെ മൂന്നാം ഗോള്‍ നേടു. പിന്നാലെ വാം ഡൈക് ലിവർപൂളിന്റെ നാലാം ഗോളും നേടി. 69ആം മിനിറ്റില്‍ സെയിൻസിലൂടെ നോർവിച്ച് ഒരു ഗോള്‍ കൂടെ മടക്കി സ്കോർ 4 2 എന്നാക്കി. എങ്കിലും വലിയ പ്രയാസമില്ലാതെ ലിവർപൂള്‍ വിജയം പൂർത്തിയാക്കി. അവസാനം ഗ്രാവൻബെർചും കൂടെ ഗോള്‍ നേടിയതോടെ ലിവർപൂള്‍ അടുത്ത റൗണ്ടിലേക്ക് കടന്നു.