ശാലിനിയും ഞാനും തമ്മിൽ പ്രണയമായിരുന്നില്ല ; ശാലിനിയുടെ ഹംസമായിരുന്നു ഞാൻ : ശാലിനി അജിത്ത് പ്രണയത്തിൽ തന്റെ സാന്നിധ്യത്തെപ്പറ്റി തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

സിനിമകളിലെ താര ജോഡികള്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവര്‍ക്ക് ആരാധകരും ഏറെയാണ്. സിനിമയിലെ ജോഡികള്‍ ജീവിതത്തില്‍ ഒന്നിച്ച കഥയും നമ്മള്‍ കേട്ടതാണ്. അത്തരത്തില്‍ തൊണ്ണൂറുകളില്‍ യുവാക്കളില്‍ ഹരം നിറച്ച താര ജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും തമ്മില്‍ ഏതാനും ചില ചിത്രങ്ങള്‍ മാത്രമെ ഒന്നിച്ചഭിനയിച്ചുള്ളൂ എങ്കിലും അന്നത്തെ സൂപ്പര്‍ ഹിറ്റ് ജോഡികളായിരുന്നു ഇവര്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ ഇരുവരും ഇന്നും മലയാളികള്‍ പ്രിയമാണ്. മുൻപ് പലപ്പോഴും ചാക്കോച്ചനും ശാലിനിയും പ്രണയത്തില്‍ ആണെന്നും വിവാഹം കഴിക്കുമെന്നും ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് താരങ്ങള്‍ തുറന്നു പറയുകയും ചെയ്തിരുന്നു.

Advertisements

ഇപ്പോഴിതാ ശാലിനി- അജിത്ത് പ്രണയത്തെ കുറിച്ച്‌ തുറന്നുപറയുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അജിത്തിന്‍റെയും ശാലിനിയുടെയും പ്രണയത്തിലെ ഹംസമായിരുന്നു താനെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. അജിത്- ശാലിനി പ്രണയകാലത്ത് അവര്‍ക്കിടയില്‍ ഹംസമായി നിന്നത് ഞാനാണ്. എന്റെ ആദ്യ സിനിമ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും നല്ല പോലെ അറിയാവുന്നവരാണ് ഞങ്ങള്‍. നാല് സിനിമകളോളം ഒരുമിച്ച്‌ ചെയ്തിട്ടുണ്ട്. വളരെ ക്ലീൻ ആയിട്ടുള്ളൊരു സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. എനിക്കൊരു പ്രണയം ഉണ്ടായിരുന്നത് പുള്ളിക്കാരിക്കും, അവര്‍ക്ക് ഉണ്ടായിരുന്നത് എനിക്കും അറിയാം. ഞങ്ങള്‍ രണ്ട് പേരും ദൈവം സഹായിച്ച്‌ നല്ല കുടുംബ ജീവിതങ്ങള്‍ നയിക്കുന്നു. വല്ലപ്പോഴും ഒക്കെ മെസേജ് അയക്കാറുണ്ട്. ഫ്രണ്ട്ലി കോള്‍ ഇടയ്ക്ക് വരാറുണ്ട്. പിറന്നാള്‍ ആശംസകള്‍ വരാറുണ്ട്”, എന്ന് കുഞ്ചാക്കോ പറയുന്നു. അതേസമയം, ചാവേര്‍ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.