“എല്ലാവരും ‘നല്ല’ വസ്ത്രം ധരിക്കണമെന്ന് സല്‍മാന് നിര്‍ബന്ധമായിരുന്നു ; അദ്ദേഹത്തിന്റെ സെറ്റിൽ കഴുത്ത് ഇറക്കമുള്ള വസ്ത്രങ്ങൾ അനുവദിച്ചിരുന്നില്ല” : ചർച്ചയായി നടി പലക് തിവാരിയുടെ വെളിപ്പെടുത്തൽ

സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കിസീ കാ ഭായ് കിസീ കി ജാന്‍ അടുത്ത ആഴ്ച റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന നടി പലക് തിവാരി സൽമാൻ ഖാനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

Advertisements

അഭിനയത്തിലേക്ക് വരുന്നതിന് മുന്‍പ് സഹ സംവിധായികയായിരുന്നു പലക്ക് മഹേഷ് മഞ്ചരക്കര്‍ സംവിധാനം ചെയ്ത അന്തിം എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ സെറ്റില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ അനുവദിച്ചിരുന്നില്ലെന്നാണ് നടി പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാവരും ‘നല്ല’ വസ്ത്രം ധരിക്കണമെന്ന് സല്‍മാന് നിര്‍ബന്ധമായിരുന്നുവെന്ന് പലക്ക് പറയുന്നു. നെഞ്ചിന് മുകളില്‍ നില്‍ക്കുന്ന തരത്തിലുള്ള വസ്ത്രം സെറ്റില്‍ സ്ത്രീകള്‍ ധരിക്കണം. പലര്‍ക്കും അതിനെക്കുറിച്ച് അറിയില്ല. തന്‍റെ സെറ്റിലെ പെണ്‍കുട്ടികള്‍ എല്ലാം ശരീരം നന്നായി മറച്ചവരായിരിക്കണമെന്നാണ് സല്‍മാന്‍റെ അഭിപ്രായം.

താന്‍ സെറ്റിലേക്ക് ടീഷര്‍ട്ടും, ജോഗറും ധരിച്ചാണ് പോകാറ്. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മ ചോദിച്ചു. എവിടേക്കാണ് പോകുന്നത്.നന്നായി വസ്ത്രം ധരിച്ചിട്ടുണ്ടല്ലോയെന്ന് അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇത് സല്‍മാന്‍ സാറിന്‍റെ സെറ്റാണെന്ന്. അത്ഭുതത്തോടെ അമ്മ അത് വളരെ നല്ലതാണെന്നാണ് പറഞ്ഞത്.. നടി കൂട്ടിച്ചേർത്തു.

പരമ്പര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് സല്‍മാന്‍ ഖാന്‍. ശരിയാണ് ആര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാം. പക്ഷെ തന്‍റെ സെറ്റില്‍ പെണ്‍കുട്ടികള്‍ സംരക്ഷിക്കപ്പെടണം എന്നാണ് സല്‍മാന്‍ ചിന്തിക്കുന്നത്. പ്രത്യേകിച്ച് പരിചയമില്ലാത്ത കുറേ പുരുഷന്മാര്‍ ഉള്ളയിടത്ത് – നടി ശ്വേത തിവാരിയുടെ മകളായ പലക് തിവാരി പറയുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലക്കിന്‍റെ വെളിപ്പെടുത്തല്‍ സമിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. വസ്ത്രമാണ് സ്ത്രീയുടെ സുരക്ഷ നിര്‍ണ്ണയിക്കുന്നത് എന്ന് എങ്ങനെയാണ് പറയുക എന്നും. ഈ കാര്യത്തില്‍ സല്‍മാന്‍ വളരെ പഴയ രീതിയിലാണ് ചിന്തിക്കുന്നത് എന്നുമാണ് പ്രധാനമായും ഉയരുന്ന വാദം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.