ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി സന്ദേശം. അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് നഗരത്തിലെ നടന്റെ ഓഫീസിൽ വധഭീഷണിയടങ്ങിയ മെയിൽ എത്തിയത്. പ്രശാന്ത് ഗഞ്ചല്‍ക്കര്‍ എന്നയാൾക്കാണ് രോഹിത് ഗാര്‍ഗ് എന്ന പേരിലുള്ളയാൾ മെയിൽ അയച്ചിരിക്കുന്നത്. സംഭവവുമായി ബാന്ദ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘവും ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയുമായ ഗോൾഡി ബ്രാർ നടനോട് സംസാരിക്കാൻ ആഗ്രഹിക്കുന്നതായി അതിൽ പറയുന്നു. സൽമാൻ ഖാനെ വധിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ബിഷ്ണോയ് വെളിപ്പെടുത്തിയിരുന്നു. ഈ അഭിമുഖത്തെ കുറിച്ച് ഇ.മെയിലിൽ പരാമർശിക്കുന്നുണ്ട്. സൽമാൻ ബിഷ്ണോയിയുടെ അഭിമുഖം കാണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
അതേസമയം, പരാതി നല്കിയ അടിസ്ഥാനത്തിൽ സൽമാന്റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ബാന്ദ്രയിലെ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് സുരക്ഷക്കായി പൊലീസ് സംഘത്തെ വിന്യസിച്ചു.
പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസ വാലയുടെ കൊലപാതകത്തിന് പിന്നിലും ലോറന്‍സ് ബിഷ്ണോയിയുടെ സംഘമാണ് .