സല്‍മാനും കുടുംബത്തിനുമെതിരെ സംവിധായകൻ : അഭിനയിക്കുന്നത് തന്നെ സെലിബ്രിറ്റി എന്ന നിലയിലുള്ള അധികാരം ആസ്വദിക്കാൻ

മുംബൈ : 2010 സെപ്റ്റംബർ പത്തിനാണ് സല്‍മാൻ ഖാന്റെ ഹിറ്റ് ചിത്രമായ ദബാംഗ് റിലീസ് ചെയ്തത്. ഈ സിനിമയുടെ പതിനഞ്ചാം വാർഷികത്തിന് തൊട്ടടുത്ത് നില്‍ക്കുമ്ബോള്‍ സല്‍മാനും കുടുംബത്തിനുമെതിരെ പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ അഭിനവ് കശ്യപ്. ദബാംഗിന്റെ രണ്ടാംഭാഗം സംവിധാനം ചെയ്യാൻ താൻ വിസമ്മതിച്ചത് ഭിന്നതകള്‍ക്ക് കാരണമായെന്ന് അദ്ദേഹം ‘സ്ക്രീനി’ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Advertisements

‘സല്‍മാൻ ഒന്നിലും ഇടപെടില്ല. അഭിനയത്തില്‍പോലും താത്പര്യം കാണിക്കില്ല. കഴിഞ്ഞ 25 വർഷമായി അങ്ങനെയാണ്. ഒരു ഉപകാരം ചെയ്യുന്നത് പോലെയാണ് ഷൂട്ടിങ് സെറ്റില്‍ വരുന്നത്. ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള അധികാരം ആസ്വദിക്കാനാണ് അദ്ദേഹത്തിന് കൂടുതല്‍ താത്പര്യം. അദ്ദേഹം ഒരു ഗുണ്ടയാണ്.’ – അഭിനവ് ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മര്യാദയില്ലാത്ത സ്വഭാവമാണെന്നും പലപ്പോഴും പ്രതികാര മനോഭാവം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബോളിവുഡിലെ താരാധിപത്യത്തിന്റെ പിതാവാണ് അദ്ദേഹം. 50 വർഷമായി സിനിമാ രംഗത്തുള്ള ഒരു കുടുംബത്തില്‍ നിന്നാണ് സല്‍മാൻ വരുന്നത്. ആ പാരമ്ബര്യം അദ്ദേഹം തുടരുന്നു. പ്രതികാര മനോഭാവമുള്ളവരാണവർ. എല്ലാ കാര്യങ്ങളും അവർ നിയന്ത്രിക്കുന്നു. നിങ്ങള്‍ അവരോട് വിയോജിപ്പ് കാണിച്ചാല്‍ അവർ നിങ്ങളെ വെറുതെ വിടില്ല.’ -അഭിനവ് ആരോപിക്കുന്നു.

സഹോദരനും സംവിധായകനുമായ അനുരാഗ് കശ്യപ് നേരിട്ട തിരിച്ചടികളെ കുറിച്ചും അഭിനവ് തുറന്നുപറഞ്ഞു. 2003-ല്‍ പുറത്തിറങ്ങിയ സല്‍മാന്റെ ‘തേരേ നാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് അനുരാഗ് കശ്യപ് ആണെന്നും നിർമാതാവ് ബോണി കപൂറുമായുള്ള തർക്കത്തെ തുടർന്ന് അനുരാഗ് പിന്മാറുകയായിരുന്നുവെന്നും അഭിനവ് പറയുന്നു. ബോണി കപൂർ അനുരാഗിനോട് മോശമായി പെരുമാറുകയും കഥയ്ക്ക് ക്രെഡിറ്റ് നിഷേധിക്കുകയും ചെയ്തുവെന്നും അഭിനവ് വ്യക്തമാക്കുന്നു.

അതുകൊണ്ട് തന്നെ ദംബാഗിന് മുമ്ബ് അനുരാഗ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അഭിനവ് പറയുന്നു. സല്‍മാനെ വെച്ച്‌ തനിക്ക് സിനിമ ചെയ്യാൻ കഴിയില്ലെന്ന് അനുരാഗ് പറഞ്ഞു. പക്ഷേ അത് എന്തുകൊണ്ടാണെന്ന് അദ്ദേഹം അന്ന് വിശദമായി പറഞ്ഞില്ല. ഈ കഴുകൻമാരെ അനുരാഗിന് നന്നായി അറിയാമായിരുന്നു. അനുരാഗ് പറഞ്ഞതുപോലെ തന്നെ സംഭവിച്ചുവെന്നും അഭിനവ് പറയുന്നു.

Hot Topics

Related Articles