‘സമാധാനം പുനസ്ഥാപിക്കണം’; ഓസ്കാര്‍ വേദിയില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യം; ചുവന്ന ബാഡ്ജ് ധരിച്ച്‌ താരങ്ങള്‍

ഹോളിവുഡ് : 96ാമത് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം നടന്ന ഹോളിവുഡിലെ ഡോള്‍ബി തിയറ്ററില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യവുമായി സിനിമ താരങ്ങള്‍. ചുവന്ന ബാഡ്ജ് ധരിച്ചാണ് ബില്ലി ഐലിഷ്, മാര്‍ക് റഫാലോ തുടങ്ങിയ നിരവധി താരങ്ങള്‍ ഓസ്കാര്‍ അവാര്‍ഡ് ദാനത്തിനെത്തിയത്. ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാൻ ഇടപെടല്‍ വേണം എന്ന് ബില്ലി ഐലിഷ് അടക്കം താരങ്ങള്‍ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് തുറന്ന കത്തില്‍ ഒപ്പുവെച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ്4ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍.

Advertisements

ജെനിഫര്‍ ലോപ്പസ്, കേറ്റ് ബ്ലാൻചെ, ഡ്രേക്ക്, ബെൻ എഫ്ലക്, ഈ വര്‍ഷത്തെ ഓസ്കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ട ബ്രാഡ്ലി കൂപ്പര്‍, അമേരിക്ക ഫെരേര ഉള്‍പ്പെടെ 400 പേര്‍ കത്തില്‍ ഒപ്പുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഓസ്കാര്‍ വേദിയില്‍ ചുവന്ന ബാഡ്ജ് ധരിച്ച്‌ ഏതാനും താരങ്ങള്‍ എത്തിയത്. ഓസ്കാര്‍ പുരസ്കാര ചടങ്ങ് നടന്ന വേദിക്ക് പുറത്തും പലസ്തീൻ ഐക്യദാര്‍ഢ്യവുമായി പ്രതിഷേധമുണ്ടായിരുന്നു. പലസ്തീനില്‍ വെടിനിര്‍ത്തണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പേരാണ് മുദ്രാവാക്യം വിളികളുമായി വേദിക്ക് പുറത്ത് പ്രതിഷേധിച്ചത്. ഇതോടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേദിയില്‍ കൃത്യസമയത്ത് പ്രവേശിക്കാനായിരുന്നില്ല.

Hot Topics

Related Articles