ഹൈദരാബാദ്: ഞായറാഴ്ച നടി സാമന്ത തന്റെ ആരാധകർക്കായി ഒരു ചോദ്യോത്തര പരിപാടി നടത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് സാമന്ത ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. ഞായറാഴ്ച ചിന്തകള്‍ എന്താണ് എന്നാണ് സാമന്ത ആദ്യം ചോദിച്ചത്. ഏറ്റവും മോശമായ വർഷം അവസാനിക്കുകയാണ് എന്നാണ് ഇതിന് ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് മറുപടി നല്‍കിയത്. “എനിക്ക് അങ്ങനെ തോന്നുന്നു” എന്നാണ് സാമന്ത മറുപടി നല്‍കിയത്.
തുടർന്ന് നിരവധി ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇതേ സെഷനില്‍ ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവിന്‍റെ ചോദ്യവും അതിന് സാമന്ത നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. “നിങ്ങൾ വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ?” എന്നായിരുന്നു ആ ചോദ്യം സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒരു മോശം ഇന്‍വെസ്റ്റ്മെന്‍റായിരിക്കും എന്നാണ് ചിരിക്കുന്ന ഇമോജിയോടെ സാമന്ത നല്‍കിയ മറുപടി. വിവാഹമോചന നിരക്ക് സംബന്ധിച്ച കണക്കുകളും സാമന്ത ഈ മറുപടിയില്‍ ചേര്‍ത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ?” എന്നാണ് ഒരാള്‍ ചോദിച്ചത്. അവൾ പറഞ്ഞു, “അതെ” എന്നായിരുന്നു സാമന്തയുടെ മറുപടി. “വരാനിരിക്കുന്ന വർഷത്തേക്ക് നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്ന കാര്യം എന്താണ്” എന്നാണ് ഒരാള്‍ ചോദിച്ചത് അതിന് സാമന്ത നല്‍കിയ മറുപടി “നല്ല ആരോഗ്യം” എന്നാണ്.
2017 ല്‍ നടന്‍ നാഗ ചൈതന്യയെ വിവാഹം കഴിച്ച സാമന്ത. രണ്ട് വർഷം മുൻപ് ആണ് നടനില്‍ നിന്നും വിവാഹ മോചനം നേടിയിരുന്നു. ഖുഷിയാണ് അവസാനമായി സാമന്ത അഭിനയിച്ച ചിത്രം. വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിലെ നായകനായി എത്തിയത്.