സമസ്ത ജില്ല പ്രസിഡന്റ് കോട്ടയം  മുഹമ്മദ് സാലിഹ് മുസ്ലിയാർ നിര്യാതനായി

കോട്ടയം : സമസ്ത കേരള ജംഇയ്യത്തൽ ഉലമാ കോട്ടയം ജില്ലാ പ്രസിഡനന്റും  പ്രമുഖ പണ്ഡിതനുമായ കോട്ടയം  എ.കെ മുഹമ്മദ് സാലിഹ് മുസ്ലിയാർ (78) അന്തരിച്ചു.തഴവ അറബി കോളേജ് പ്രിൻസിപ്പൽ,കോട്ടയം തിരുനക്കര പുത്തൻ പള്ളി,ആലപ്പുഴ മസ്ജിദുൽ ഇജാബ, ഇർഷാദിൽ ജുമാ മസ്ജിദ്  വലിയ മരം,മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ്, തൊടുപുഴ ടൗൺ ജുമാ മസ്ജിദ്,മണ്ണഞ്ചേരി കിഴക്കേ ടൗൺ ജുമാ മസ്ജിദ്,തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളിലെ മഹല്ലുകളിൽ നീണ്ടകാലം ഹത്തീബായും മുദരിസായും സേവനം അനുഷ്ഠിക്കുകയും  നൂറുകണക്കിന് പ്രഗൽഭ മതികളായ പണ്ഡിതന്മാരെ വാർത്തെടുക്കുകയും ചെയ്തു.  

Advertisements

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ   താഴത്തങ്ങാടി  മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തഴവ ഉസ്താദിന്റെ മകൾ പരേതയായ അഫീഫയാണ് ഭാര്യ. മക്കൾ: പ്രമുഖ മതപ്രഭാഷകനും പണ്ഡിതനുമായ കുമ്മനം നിസാമുദ്ദീൻ അസ്ഹരി, റാഷിദ് കുമ്മനം, മുഹമ്മദ് റഫീക്ക് , നജീബ,സിറാജ്,മുനീർ, അസ്ന സല്‍മ. മരുമക്കൾ: ഫാത്തിമ, സ്വാലിഹ, ജിസാന,ഫൗസി, ഫൗസിയ.

എ.കെ മുഹമ്മദ് സ്വാലിഹ് മുസലിയാരുടെ നിര്യാണത്തിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ജെഫ്രി കോയ തങ്ങൾ, ജന സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ് ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ് ലിയാർ, എന്നിവർ അനുശോചിച്ചു. ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി,ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി, കേരള മുസ് ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദീൻ മന്നാനി, സമസ്ത സ്റ്റേറ്റ് ഓർഗനൈസർ ഓ. എം. ശരീഫ് ദാരിമി,ആലപ്പുഴ ഹാഷ്മിയ അറബിക് കോളജ് പ്രിൻസിപ്പൽ പി. കെ മുഹമ്മദ്‌ ബാദുഷ സഖാഫി, മന്ത്രി വി.എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ,ജനറൽ സെക്രട്ടറി റഫീഖ് മണിമല, മുസമ്മിൽ ഹാജി, തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

Hot Topics

Related Articles