സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിൽ; പ്രചാരണത്തിന് പിന്നിൽ സാമന്തയുടെ പി.ആർ ടീമെന്ന് ആരോപണം; ആരോപണം നിഷേധിച്ച് സാമന്ത

ഹൈദരാബാദ്: തെലുങ്ക് നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്നുളള വാർത്തകളാണ് ഇപ്പോൾ സിനിമാലോകത്ത് പരക്കുന്നത്.
എന്നാൽ ഇത്തരം വാർത്തകൾ പരത്തുന്നത് നാഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള മുൻഭാര്യയും നടിയുമായ സാമന്തയുടെ പി.ആർ ടീമാണെന്ന് നടന്റെ ആരാധകർ പറഞ്ഞെന്ന തരത്തിൽ ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ ഇപ്പോൾ നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി പറയുന്നത്. പെൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ. എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചത്.
2017 ൽ ആയിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. പിന്നീട് 2021 ൽ ഇരുവരും വേർപിരിഞ്ഞു. രണ്ടുപേരും ഇപ്പോൾ പുതിയ ചിത്രങ്ങളുടെ തിരക്കിൽ ആണ്. ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടെ അണിയറയിൽ ഒരുങ്ങുന്ന പടങ്ങൾ. താങ്ക്യൂ ആണ് നാഗചൈതന്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.