ഹൈദരാബാദ് : നാഗചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ നാഗചൈതന്യയുടെ മുൻപങ്കാളി സാമന്ത ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ചർച്ചയാവുകയാണ്.ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ഗുസ്തി മത്സരമാണ് വീഡിയോയിലുള്ളത്. ആണ്‍കുട്ടി ഏറെ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിലേക്ക് പ്രവേശിക്കുന്നു, പക്ഷേ മത്സരം പുരോഗമിക്കുമ്ബോള്‍, അവൻ പെണ്‍കുട്ടിയോട് പരാജയം ഏറ്റുവാങ്ങുന്നു. പെണ്ണിനെ പോലെ പോരാടുക എന്ന ക്യാപ്ഷനും സാമന്ത വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.നാഗചൈതന്യ-ശോഭിത വിവാഹത്തിൻ്റെ പശ്ചാത്തലത്തില്‍ നാഗചൈതന്യക്കെതിരെയുള്ള ഒളിയമ്ബാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ മറ്റൊരു കൂട്ടർ പറയുന്നത് സാമന്ത വെറുതെ ഒരു വീഡിയോ ഷെയർ ചെയ്തതാണെന്നും അതില്‍ ദുരുദ്ദ്യേശമില്ലെന്നുമാണ്.