കോട്ടയം:
നമ്മുടെ നാട്ടിൽ ടീ ഷോപ്പുകളിലും, ഹോട്ടലുകളിലും ദോശയ്ക്കും ഇഡ്ഡലിക്കും സാമ്പാറും, ചട്ടിണിയുമൊക്കെ വിലയീടാക്കാതെ ആവശ്യാനുസരണം ലഭിക്കാറുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ…
പക്ഷേ, കോട്ടയത്തെ ഒരു പ്രമുഖ ഹോട്ടലിൽ സ്ഥിതി ഇങ്ങനെയല്ല…
കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറി ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഇഡ്ഡലി ഓര്‍ഡര്‍ ചെയ്തു.
മൂന്ന് ഇഡ്ഡലിയും ഒരു സോസറില്‍ സാമ്പാറും മുന്നിലെത്തി.
സ്വാദോടെ കഴിച്ചു… തൊട്ടുപിന്നാലെ ബില്ലുമെത്തി. തുക കണ്ട് നേതാവ് ഞെട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലതവണ നോക്കി… പിശക് പറ്റിയതാണോ, പിഴവില്ല…ഫ്രീ എന്ന് കരുതിയ സാമ്പാറിന്റെ വില 47രൂപ 61 പൈസ!. മൂന്ന് ഇഡ്ഡലിക്ക് 28.56 പൈസ മാത്രം. കെജിഎസ്ടി ഉള്‍പ്പടെ ആകെ ബില്‍ തുക 76.17* രൂപ മാത്രം.
ആ ഹോട്ടലിന്റെ പേര് മാത്രമല്ല, ബില്ലും രാജകീയം തന്നേ.
മെയ് 20നാണ് സാമ്പാറിന് വിലയിട്ട കണ്ണുതള്ളിയ സംഭവം.