ന്യൂഡല്‍ഹി: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച സമീര്‍ വാംഖഡെയ്ക്കെതിരെ കേസെടുത്ത് സിബിഐ. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ സോണ്‍ മുന്‍ മേധാവിയായിരുന്നു സമീര്‍. അഴിമതിക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആര്യന്‍ ഖാനുള്‍പ്പെട്ട ലഹരിക്കേസുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. ആര്യന്‍ ഖാനെ മയക്കുമരുന്ന് വേട്ടയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ വാംഖഡെയും മറ്റുള്ളവരും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. സമീറുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021ലാണ് ആര്യന്‍ ഖാനെ സമീര്‍ വാംഖഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം അറസ്റ്റ് ചെയ്തത്. ആഡംബര കപ്പലില്‍ റെയ്ഡ് നടത്തിയായിരുന്നു ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ പിടികൂടിയത്. നാല് ആഴ്ചയോളം ജയിലില്‍ കഴിഞ്ഞ ആര്യന്‍ ഖാനെ തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയച്ചു. കേസ് നടക്കുന്ന വേളയില്‍ സമീര്‍ വാംഖഡെയെ സ്ഥലം മാറ്റിയിരുന്നു.
അറസ്റ്റ് ചെയ്ത സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരില്‍ സര്‍വീസില്‍ നിന്നു കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അന്വേഷണത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയെന്ന് എന്‍സിബി മേധാവി വ്യക്തമാക്കി.