സഞ്ജു കളിച്ചേക്കും ; സിംബാവയ്ക്ക് എതിരായ മൂന്നാം ട്വന്റി 20 ഇന്ന് 

ഹരാരെ: ടി20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാൻ അവസരം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ്‍, ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യൻ ജേഴ്സിയില്‍ ഇറങ്ങാൻ സാധ്യത തെളിഞ്ഞു.സിംബാബ്വേക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്ബരയിലെ മൂന്നാം മത്സരത്തില്‍ ബുധനാഴ്ച സഞ്ജു ഇറങ്ങുമെന്നാണ് റിപ്പോർട്ട്. മത്സരം വൈകീട്ട് 4.30 മുതല്‍ ഹരാരെയില്‍. ഈയിടെ നടന്ന ട്വന്റി 20 ലോകകപ്പ് ടീമിലുണ്ടായിരുന്ന സഞ്ജു, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവർ സിംബാബ്വേക്കെതിരായ ടീമിലും ഇടംനേടി. ചുഴലിക്കൊടുങ്കാറ്റ് കാരണം ലോകകപ്പ് ടീം ബാർബഡോസില്‍നിന്ന് എത്താൻ വൈകിയതിനാല്‍ ഇവർ ടീമിനൊപ്പം ചേരാനും വൈകി. 

Advertisements

അതുകൊണ്ട് ആദ്യ രണ്ടു മത്സരങ്ങളില്‍ കളിക്കാനായില്ല. സഞ്ജുവിനും യശസ്വിക്കും ലോകകപ്പില്‍ ഒരു മത്സരംപോലും കളിക്കാനായില്ല. അതുകൊണ്ടുതന്നെ ഇരുവരും ബുധനാഴ്ച ഇറങ്ങുമെന്നാണ് റിപ്പോർട്ട്. നവാഗതനായ അഭിഷേക് ശർമയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്നാണ് ആദ്യ രണ്ടു മത്സരങ്ങളില്‍ ഓപ്പണ്‍ചെയ്തത്. യശസ്വി ഓപ്പണറായി എത്തിയാല്‍ ഇതിലൊരാള്‍ വണ്‍ഡൗണിലേക്കു മാറും. വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലിന് പകരമായാകും സഞ്ജു എത്തുക. ശിവം ദുബെയ്ക്കും അവസരം നല്‍കാൻ തീരുമാനിച്ചാല്‍ റിയാൻ പരാഗ് ഇലവനിലുണ്ടാകില്ല. ആദ്യമത്സരം സിംബാബ്വേ 13 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന് ജയിച്ചു. പരമ്ബരയില്‍ അഞ്ച് മത്സരമുണ്ട്.

Hot Topics

Related Articles