സംസ്കാര വേദി അധ്യാപക ദിനാഘോഷം നടത്തി

ഫോട്ടോ : സംസ്കാര വേദിയുടെ ജില്ലാതല അധ്യാപക ദിനാഘോഷം മൂലമറ്റത്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബി ജോമോൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡൻറ് റോയ്.ജെ. കല്ലറങ്ങാട്ട് സമീപം

Advertisements

മൂലമറ്റം : സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അധ്യാപക ദിനാഘോഷം നടത്തി. മൂലമറ്റത്തു ജില്ലാ തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബി ജോമോൻ നിർവഹിച്ചു. ജില്ലാ പ്രസിഡൻറ് റോയ്.ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റിട്ട : അധ്യാപക ദമ്പതികളായ സ്കറിയ വേലംകുന്നേൽ , അന്നക്കുട്ടി സ്കറിയ , റിട്ട. അധ്യാപകരായ കെ.പി മറിയക്കുട്ടി , നോയൽ കെ. അഗസ്റ്റിൻ , മൂലമറ്റം സെൻറ് ജോർജ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , പാതാഴ സ്കൂൾ അധ്യാപകൻ ബിബിൻ അഗസ്റ്റിൻ എന്നിവരെ ആദരിച്ചു. ഫ്രാൻസിസ് കരിമ്പാനി , ടോമി നാട്ടുനിലം , സിബി മാളിയേക്കൽ , ജൂബി.കെ. ബേബി , അമൽ കുഴിക്കാട്ടുകുന്നേൽ , ജോസ് ഇടക്കര , തോമസ് കാരയ്ക്കാട്ട് , സണ്ണി ഓടയ്ക്കൽ , കെ. ഡി.തോമസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Hot Topics

Related Articles