താനും സംയുക്തയും പ്രണയത്തിലായിരുന്നുവെന്നു ; ഞങ്ങൾ തമ്മിൽ വിവാഹത്തിന് മുൻപ് ബന്ധപ്പെട്ടിട്ടുണ്ട് : സംയുക്തയുടേയും വിഷ്ണുകാന്തിന്റേയും വിവാഹത്തിൽ പുതിയ വെളിപ്പെടുത്തലുമായി നടൻ രവി

തമിഴ് സീരിയല്‍ ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍‌ വൈറലായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് സീരിയല്‍ താരങ്ങളായ സംയുക്തയുടേയും വിഷ്ണുകാന്തിന്റേയും വേര്‍പിരിയല്‍. ഏറെനാള്‍ പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതരായത്.

Advertisements

വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോഴേക്കും വിഷ്ണുകാന്തിനെ ഉപേക്ഷിച്ച്‌ സംയുക്ത സ്വന്തം വീട്ടിലേക്ക് പോയി. ഇരുവരും പ്രണയിച്ച്‌ വിവാഹിതരായപ്പോള്‍ ആരാധകരും അത് ആഘോഷിച്ചിരുന്നു.ശേഷം രണ്ടുപേരും പിരിയാനുള്ള കാരണങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു. തമിഴ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുള്ള പ്രണയ ജോഡിയായിരുന്നു ഇരുവരും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിപ്പിക്കുള്‍ മുത്ത് എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ശേഷമാണ് പ്രണയത്തിലായത്. സംയുക്തയുടെ മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തില്‍ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നാണ് വിഷ്ണുകാന്ത് വേര്‍പിരിയലിന് ശേഷം ആരോപിച്ചത്.

അത് മാത്രമല്ല സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോണ്‍ വിളികള്‍ പതിവായിരുന്നുവെന്നും വിവാഹശേഷം സംയുക്ത പ്രണയിക്കുന്ന കാലത്തിന് വിരുദ്ധമായ സ്വഭാവം പുറത്തെടുത്തുവെന്നും വിഷ്ണുകാന്ത് ആരോപിച്ചിരുന്നു.

വിഷ്ണുകാന്ത് ലൈംഗീകമായി പീഡിപ്പിച്ചുവെന്നും പോണ്‍ വീഡിയോകള്‍ കാണാൻ നിര്‍ബന്ധിച്ചുവെന്നും ഉപദ്രവം സഹിച്ച്‌ മടുത്തിട്ടാണ് ബന്ധം അവസാനിപ്പിച്ചത് എന്നുമാണ് സംയുക്ത വിഷ്ണുകാന്തിനെ കുറ്റപ്പെടുത്തി അഭിമുഖങ്ങളില്‍ പറഞ്ഞത്. ഇപ്പോഴിത സംയുക്തയ്ക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് മുൻ കാമുകനും സീരിയല്‍ നടനുമായ രവി.

താനും സംയുക്തയും പ്രണയത്തിലായിരുന്നുവെന്നും ആ സമയത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും രവി ഏറ്റുപറയുന്ന ഒരു ഓഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിഷ്ണുകാന്തുമായുള്ള പ്രശ്നം തുടങ്ങിയ സമയത്ത് രവിയുമായുള്ള സംയുക്തയുടെ ബന്ധവും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രവി തന്നോട് മോശമായി പെരുമാറിയെന്ന് മാത്രമാണ് ആ സമയത്ത് സംയുക്ത പറ‍ഞ്ഞത്.

വിവാഹം കഴിക്കുന്നത് വരെ താൻ കന്യകയായിരുന്നുവെന്നും സംയുക്ത പലപ്പോഴായി പറഞ്ഞിരുന്നു. വിഷ്ണുകാന്തുമായി പ്രണയത്തിലായിരിക്കുമ്ബോഴാണ് നിറൈമാതാ നിലാവേ എന്ന സീരിയലില്‍ അഭിനയിച്ച രവിയുമായും സംയുക്ത പ്രണയത്തിലായതെന്ന് പുതിയതായി ലീക്കായ ഓഡിയോയില്‍ പറയുന്നു.

‘ഞാൻ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. കഷ്ടപ്പാടുകള്‍ അനുഭവിച്ചു. പലര്‍ക്കും എന്നെ പരിചയമുണ്ട്. ഞാൻ എങ്ങനെയുള്ളവനാണെന്ന് അവര്‍ക്കറിയാം’ എന്നാണ് രവി മോശമായി തന്നോട് പെരുമാറിയെന്ന് സംയുക്ത ആരോപിച്ചപ്പോള്‍ രവി നല്‍കിയ മറുപടി.

വിവാഹം കഴിക്കുന്നത് വരെ ഞാൻ കന്യകയായിരുന്നു. ഞാൻ തെളിയിക്കാം. വിവാഹത്തിന് മുമ്ബ് വിഷ്ണുകാന്തുമായി എനിക്ക് ശാരീരിക ബന്ധമില്ലായിരുന്നു. എന്നാല്‍ എല്ലാം വിവാഹത്തിന് മുമ്ബാണ് സംഭവിച്ചതെന്ന് വിഷ്ണുകാന്ത് പറഞ്ഞുകൊണ്ടേയിരിക്കുന്നു’, എന്നാണ് സംയുക്ത അടുത്തിടെ വെളിപ്പെടുത്തിയത്. അതേസമയം സംയുക്തയാണ് എല്ലാവരുടേയും ജീവിതം വെച്ച്‌ കളിക്കുന്നതെന്നാണ് രവിയുടെ ഓഡിയോ ക്ലിപ്പ് കൂടി പുറത്ത് വന്നതോടെ ആരാധകര്‍ പറയുന്നത്.

‘സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്ത. പോണ്‍ വീഡിയോകള്‍ കാണുകയും എന്നെ കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. പലതരം പോണ്‍ വീഡിയോകള്‍ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടും. നിരന്തരമായി ലൈംഗീകമായി ഉപദ്രവിച്ചതിലൂടെ സ്വകാര്യ ഭാഗത്ത് അലര്‍ജിയുണ്ടായി. വിവാഹം മുതല്‍ എല്ലാ ദിവസവും വിഷ്ണുകാന്ത് എന്നെ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു.’

‘ബെഡ്റൂമില്‍ ക്യാമറവെക്കാമെന്ന് വരെ പറഞ്ഞിരുന്നുവെന്നും’, സംയുക്ത വെളിപ്പെടുത്തിയിരുന്നു. രവിക്കൊപ്പം സംയുക്ത ഒറ്റയ്ക്ക് സമയം ചിലവഴിച്ചതിന്റെ നിരവധി വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രവിയുടെ ഇൻസ്റ്റഗ്രാം പേജിലും സംയുക്തയ്ക്കൊപ്പമുള്ള നിരവധി വീഡിയോകള്‍ ഇപ്പോഴുമുണ്ട്. സംയുക്തയുടെ കൈയ്യിലെ തെറ്റാണ് ഇത്രയും പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.