ഇനി രണ്ട് നാൾ ശേഷിക്കേ സാൻ ഫെർണാണ്ടോ ഇന്ത്യൻ തീരത്തേക്ക്; വിഴിഞ്ഞത്തേക്കുള്ള കപ്പൽ ശ്രീലങ്കൻ തീരം കടന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്‌ഘാടനത്തിന് 2 നാള്‍ ശേഷിക്കെ സാൻ ഫെർണാണ്ടോ ഇന്ത്യൻ തീരത്തേക്ക്. വിഴിഞ്ഞത്തേക്കുള്ള കപ്പല്‍ ശ്രീലങ്കൻ തീരം കടന്നു. കപ്പല്‍ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെയായിരിക്കും ബെർത്തിംഗ്. രണ്ടായിരം കണ്ടെയ്നറുകളുമായി എത്തുന്നത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോയാണ്. വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താൻ ഇനി കണ്ട് ദിവസം മാത്രം. വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് നിസ്സാര കപ്പല്‍ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ കമ്പനിയുടെ ചരക്ക് കപ്പലാണ് കയ്യകലെയുള്ളത്.

Advertisements

110ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയല്‍ റണ്ണിന് എത്തുന്നത്. കപ്പലില്‍ രണ്ടായിരം കണ്ടെയ്നറുകളുണ്ട്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറില്‍ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക.

Hot Topics

Related Articles